ന്യൂഡല്‍ഹി: ഇന്ത്യയുടെ സായുധ സേനകള്‍ ഒരിക്കലും തീവ്രവാദത്തോട് സഹിഷ്ണുത കാണികക്കില്ല എന്ന് പുതുതായി ചുമതലയേറ്റ കരസേനാ മേധാവി എം എം നരവനെ. കരസേനാ ദിനത്തില്‍ സൈനികദിന പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ സൈന്യം ഇപ്പോഴും അതീവ ജാഗ്രത പുലർത്തുകയും ആഗോള സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. തീവ്രവാദത്തെയും അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തെയും വേണ്ടരീതിയില്‍തന്നെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 


തീവ്രവാദം വച്ചുപൊറുപ്പിക്കില്ലെന്ന് അഭിപ്രായപ്പെട്ട നരവനെ തീവ്രവാദം തടയുന്നതിന്, അനുയോജ്യമായ നിരവധി മാര്‍ഗങ്ങല്‍ സൈന്യത്തിന്‍റെ പക്കല്‍ ഉണ്ടെന്നും അത് ഉപയോഗിക്കുന്നതില്‍ വിമുഖത കാണിക്കില്ലെന്നും അഭിപ്രായപ്പെട്ടു.


ജമ്മു-കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ ചരിത്ര മുന്നേറ്റമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്‌. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ജമ്മു-കശ്മീരിനെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളുമായി സമന്വയിപ്പിക്കാന്‍ സഹായിക്കുമെന്നും നരവനെ വ്യക്തമാക്കി.


സേനാംഗങ്ങളാണ്‌ സൈന്യത്തിന്‍റെ ശക്തിയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കരസേന ദിനത്തില്‍ സേനാംഗങ്ങളേയും അവാരുടെ കുടുംബങ്ങളെയും അഭിനന്ദിച്ചു.


ന്യൂഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന വാർഷിക പരേഡില്‍ സല്യുട്ട്സ്വീകരിച്ച അദ്ദേഹം സേനാംഗങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.


ല്ക്കുള്ളഡ്‌ അവലോകനം ചെയ്തു. ധീരതയ്ക്കും മറ്റ് അവാർഡുകൾക്കും അദ്ദേഹം തന്റെ ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു.