ഇന്ത്യൻ ബാങ്കിൽ സ്‍പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 60 തസ്തികകളിലായി 312 ഒഴിവുകളാണുള്ളത്. ക്രെഡിറ്റ്, അക്കൗണ്ട്സ്, റിസ്ക് മാനേജ്മെന്റ്, പോർട്ട്ഫോളിയോ മാനേജ്മെന്റ്, സെക്ടർ സ്‍പെഷലിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്, സ്റ്റാറ്റിസ്റ്റീഷ്യൻ, ഇക്കണോമിസ്റ്റ്, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് സെക്യൂരിറ്റി ഓഫിസർ, കോർപറേറ്റ് കമ്യൂണിക്കേഷൻ, ഡീലർ-ഫോറെക്സ്/ഡൊമസ്റ്റിക്, ഐ.ടി മുതലായ സ്‍പെഷലൈസേഷനുകളിലാണ് ഒഴിവുകളുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ ഉൾപ്പെടെ ജനറൽ128, ഒ.ബി.സി 79, ഇ.ഡബ്ല്യൂ.എസ് 29, എസ്.സി 45, എസ്.ടി 31, പി.ഡബ്ല്യൂ.ബി.ഡി 11 എന്നിങ്ങനെയാണ് ഒഴിവുകൾ. 2022 ജൂൺ 14 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനായി www.indianbank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ALSO READ: UGC NET: യുജിസി നെറ്റ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി തിങ്കളാഴ്ച, അപേക്ഷിക്കാത്തവർ ശ്രദ്ധിക്കുക


പ്രായപരിധി 23-35. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 850 രൂപ. പട്ടികജാതി/പട്ടിക വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 175 രൂപയാണ് ഫീസ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് വഴി ഫീസ് അടയ്ക്കാം. തിരുവനന്തപുരം, കൊച്ചി, കവരത്തി, ബംഗളൂരു, ഹുബ്ബള്ളി, ചെന്നൈ, മധുര, തിരുനൽവേലി ഉൾപ്പെടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽവച്ച് ഓൺലൈൻ ടെസ്റ്റ്/ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കായി www.indianbank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.