ന്യൂഡൽഹി: യുജിസി നെറ്റ് ദേശിയ എൻട്രൻസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി തിങ്കളാഴ്ച (ഇന്ന്,മെയ് -30)-ന് കഴിയും. ഇതുവരെ അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം.
അപേക്ഷകർക്ക് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ മെയ് 31 മുതൽ ജൂൺ 1 വരെ ചെയ്യാൻ കഴിയും. നേരത്തെ അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20 ആയിരുന്നു.
Also Read: Thrikkakara By-election: തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്
UGC NET 2022 അപേക്ഷിക്കാത്തവർക്കായി
1- UGC NET ന്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
2- ഹോംപേജിൽ, UGC NET പരീക്ഷ 2022 രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
3- ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ അപേക്ഷാ ഫോം പൂരിപ്പിക്കുക.
4- ഫോം പൂരിപ്പിച്ച ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക.
5- ഇപ്പോൾ പേജ് ഡൗൺലോഡ് ചെയ്‌ത് കൂടുതൽ ആവശ്യത്തിനായി അതിന്റെ ഹാർഡ് കോപ്പി നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.
അപേക്ഷിക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...
UGC NET 2022 അപേക്ഷാ ലിങ്ക്
UGC-NET ഡിസംബർ 2021, ജൂൺ 2022 എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ ugcnet@nta.ac.in എന്ന ഇമെയിലിൽ ബന്ധപ്പെടാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...