ഡൽഹി:രാജ്യത്തെ കാപ്പി കയറ്റുമതി 4 ലക്ഷം ടണ്ണായി ഉയര്‍ന്നിരിക്കുകയാണ്.  കോഫി ബോര്‍ഡാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം, കഴിഞ്ഞ വർഷം  അതായത് 2022- ല്‍ കാപ്പി കയറ്റുമതി 1.66 ശതമാനം ഉയര്‍ന്ന് 4 ലക്ഷം ടണ്ണായെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി നോക്കുകയാണെങ്കിൽ അത് 3.93 ലക്ഷം ടണ്‍ മാത്രമായിരുന്നു.  ഇത്തവണ ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതിയും വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനുപുറമേ, റോബെസ്റ്റ, അറബിക്ക ഇനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍, മുന്‍ വര്‍ഷത്തെ 6,984.67 കോടി. അതിൽ നിന്നും 8,762.47 കോടിയായാണ് 2022- ലെ കാപ്പി കയറ്റുമതി ഉയര്‍ന്നത്. 


ആവശ്യക്കാർ ഏറെയുള്ള ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ കണക്കായ 29,819 ടണ്ണില്‍ നിന്ന് 2022- ല്‍ 35,810 ടണ്ണായും വര്‍ദ്ധിച്ചു. പ്രധാനമായും ഇറ്റലി, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ കാപ്പി എത്തുന്നത്. ഈ രാജ്യങ്ങളിലെ പ്രധാന വിപണികളിലെ ഉണർവ്വ് കാപ്പി മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.