ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വസതിക്ക് നേർക്കാണ് ആക്രമണമുണ്ടായത്. നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കൾ ചെടിച്ചട്ടിയുൾപ്പെടെ തല്ലിത്തകർത്തു. വീടിന് നേർക്ക് കല്ലും തക്കാളിയും വലിച്ചെറിഞ്ഞു. വീടിന്റെ ജനൽച്ചില്ലുകൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണം ചെറുക്കാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും ഇവർ കയ്യേറ്റം ചെയ്തു. ഡിസംബർ നാലിന് പുഷ്പ2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന യുവതി മരിച്ചിരുന്നു. സിനിമാ പ്രദർശനത്തിനിടെ അല്ലു അർജുൻ തിയേറ്ററിലെത്തിയതിനെ തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. സംഭവത്തിൽ രേവതിയുടെ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടി കോമ സ്റ്റേജിൽ ചികിത്സയിൽ തുടരുകയാണ്.
ALSO READ: ഞാനൊരു റോഡ് ഷോയും നടത്തിയിട്ടില്ല; പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് അല്ലു അർജുൻ
യുവതിയുടെ മരണത്തിൽ പോലീസ് അല്ലു അർജുനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിൽ പ്രതികളാണ്. രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അല്ലു അർജുനെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലിൽ കഴിയേണ്ടി വന്ന അല്ലു അർജുൻ പിന്നീട് ഇടക്കാല ജാമ്യത്തിലിറങ്ങി.
പോലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ പ്രീമയർ ഷോയിൽ പങ്കെടുക്കുകയായിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചിരുന്നു. യുവതിയുടെ മരണശേഷവും തിയേറ്ററിൽ തുടർന്ന അല്ലു അർജുനെ പോലീസ് നിർബന്ധിച്ചാണ് പുറത്താക്കിയതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
തിയേറ്റർ മാനേജ്മെന്റിന്റെ അപേക്ഷയിൽ പോലീസ് അനുമതി നൽകിയിരുന്നുവെന്നാണ് അല്ലു അർജുൻ വ്യക്തമാക്കിയത്. പോലീസിന്റെ നിർദേശപ്രകാരമാണ് അകത്ത് പ്രവേശിച്ചത്. അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ താൻ തിരിച്ചുപോകുമായിരുന്നുവെന്നും അല്ലു അർജുൻ പ്രതികരിച്ചു. നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടമുണ്ടെന്നും തിരിച്ചുപോകണമെന്നും തന്റെ മാനേജറാണ് പറഞ്ഞതെന്നും അല്ലു അർജുൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.