ന്യുഡൽഹി : ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യൻ എംബസിയ്ക്ക് ഇസ്രയേൽ അധികൃതർ സൗമ്യയുടെ (Soumya) മൃതദേഹം വിട്ടുകൊടുത്തത് .  മൃതദേഹം ഏറ്റവും അടുത്തദിവസം തന്നെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം  ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


Also Read:  ഇസ്രായേലിലെ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി, ഇസ്രായേൽ ഭരകൂടത്തിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം


പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും അടിയന്തിരഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.  ഒപ്പം അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മലയാളമടക്കം നാലുഭാഷകളിൽ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  മാത്രമല്ല അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. 


ഇസ്രയേലിൽ സംഘർഷാവസ്ഥ കടുക്കുന്ന സാഹചര്യമാണ് ഉള്ളത്. ത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്നും ഇസ്രയേലി അധികൃതരുമായി ബന്ധപ്പെട്ട് നടത്തിവരികയാണ്.


ചൊവ്വാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ഏതാണ്ട് ആറുമണിയോടെ അഷ്കലോണിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് സൗമ്യ സന്തോഷ്  കൊല്ലപ്പെട്ടത്. നാട്ടിൽ ഭർത്താവിനോട് വീഡിയോ കോൾ വിളിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ സുരക്ഷ കേന്ദ്രത്തിലേക്ക് മാറാനും യുവതിക്ക് സാധിച്ചില്ല.


അതിന് ശേഷം അവിടെയുള്ള ബന്ധുവാണ് മരണവിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചത്. മൃതദേഹം അഷ്കലോണിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.   വിവരമറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.   


Also Read: ഇസ്രയേലിൽ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി 


നഴ്‌സായ സൗമ്യ 7 വർഷമായി ഇസ്രയേലിൽ കെയർ ടേക്കർ ജോലി ചെയ്തു വരികയായിരുന്നു.  സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന അഷ്കലോണിലെ താമസസ്ഥലത്ത് ഹമാസിന്റെ തുടരെയുള്ള ഷെല്ലുകൾ പതിക്കുകയും നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം ചിന്നി ചിതറുകയും ആയിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും മരിച്ചുവെന്നാണ് റിപ്പോർട്ട്. 


സൗമ്യ ഒടുവിൽ നാട്ടിൽ വന്നത് 2 വർഷം മുൻപാണ്.   അഡോൺ ഏക മകനാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻ മെംബർമാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.