Kolkata Murder: സഹാനുഭൂതിയോടെ പ്രശ്നം കൈകാര്യം ചെയ്തില്ല; ആർ.ജി കാർ കോളേജ് മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐഎംഎ
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കുന്നതില്‍ വീഴ്ചയുണ്ടായി തുടങ്ങി നിരവധി ആരോപണങ്ങളാണ് സന്ദീപ് ഘോഷിനെതിരെ ഉയർന്ന് വന്നത്.
വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിന്റെ അംഗത്വം റദ്ദാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). സന്ദീപ് ഘോഷിന്റെ പ്രവർത്തനങ്ങൾ തൊഴിലിന് അപകീർത്തി വരുത്തി എന്ന് ചൂണ്ടികാണിച്ചാണ് അച്ചടക്കസമിതി ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഐഎംഎയുടെ കൊല്‍ക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡന്റായിരുന്നു സന്ദീപ് ഘോഷ്.
പ്രശ്നം ഉചിതമായ രീതിയിൽ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യാൻ ഡോക്ടറിന് സാധിച്ചില്ലെന്ന് ഐഎംഎ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ബംഗാള്‍ ബ്രാഞ്ചും ഡോക്ടര്‍മാരുടെ സംഘടനകളും സന്ദീപ് ഘോഷിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
Read Also: ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയും കേസെടുത്തു
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കുന്നതില്‍ വീഴ്ചയുണ്ടായി തുടങ്ങി നിരവധി ആരോപണങ്ങളാണ് സന്ദീപ് ഘോഷിനെതിരെ വന്നത്. അതേസമയം അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിന്റെ വസതിയിൽ 11 മണിക്കൂർ സിബിഐ പരിശോധന നടത്തി. ഘോഷിന്റെ ഉൾപ്പെടെ 15 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കേസിൽ 90 മണിക്കൂറോളം ഘോഷിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. നുണ പരിശോധനയും നടത്തി.
സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഡോക്ടർക്കെതിരെ നടന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജി വച്ച് മണിക്കൂറുകള്‍ക്കകം കല്‍ക്കട്ട നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റല്‍ പ്രിന്‍സിപ്പലായി ഘോഷിനെ സര്‍ക്കാര്‍ നിയമിച്ചു. ഇതും പ്രതിഷേധങ്ങൾക്ക് കാരണമായി.
സന്ദീപ് ഘോഷ് ആശുപത്രിയിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലി പരാതി നൽകിയിരുന്നു. ക്ലെയിം ചെയ്യപ്പെടാത്ത മൃതദേഹങ്ങൾ വിൽക്കുക, ബയോമെഡിക്കൽ മാലിന്യങ്ങൾ കടത്തുക തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സന്ദീപ് ഘോഷ് ഉൾപ്പെട്ടിരുന്നതായി അക്തര്‍ അലി ആരോപിച്ചു. പരീക്ഷ ജയിക്കാൻ 5 മുതൽ 8 ലക്ഷം രൂപ വരെ നൽകാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചിരുന്നതായും അലി പരാതിയിൽ പറയുന്നു.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സന്ദീപ് ഘോഷിനെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്. തുടർന്ന് കോളേജിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.