ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ഒഴിവുകൾ. ജനുവരി 27 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. ഇന്ത്യൻ നേവിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ് എസ് സി ഓഫീസേഴ്സിന് (എക്സിക്യൂട്ടീവ് ബ്രാഞ്ച് - ഐടി) വേണ്ടിയുള്ള നേവൽ ഓറിയന്റേഷൻ കോഴ്സിലേക്കാണ് നിയമന വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 50 ഒഴിവുകളാണ് ഉള്ളത്. എസ് എസ് സി ഓഫീസർ ഫോർ ഇൻഫർമേഷൻ ടെക്നോളജി, എക്സിക്യൂട്ടീവ് ബ്രാഞ്ചിലാണ് ഒഴിവുകൾ.


ശമ്പളസ്കെയിൻ - 56100-110700 ലെവൽ 10.  കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഐടി/എംഎസ്‌സി (കമ്പ്യൂട്ടർ / ഐടി) അല്ലെങ്കിൽ എംസിഎ/എംടെക് (കമ്പ്യൂട്ടർ സയൻസ് / ഐടി) എന്നിവയാണ് യോ​ഗ്യത. പ്രായപരിധി:  1997 ജൂലൈ രണ്ടിനും  2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. 


അപേക്ഷിക്കേണ്ട വിധം: ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: ജനുവരി 27, 2022. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 10. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.