New Delhi:ട്രെയിന്‍  യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത‍യുമായി കേന്ദ്ര  റെയില്‍വേ മന്ത്രാലയം.  ഇന്ത്യന്‍ റെയില്‍വെ  ഉടന്‍ തന്നെ നടപ്പാക്കാന്‍ പോകുന്ന ഈ നടപടികളുടെ പ്രയോജനം യാത്രക്കാര്‍ക്ക് നേരിട്ട് ലഭിക്കും...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ റെയിൽവേ (Indian Railway) അടുത്ത മൂന്നു മാസത്തിനകം  ട്രെയിനുകളിൽ നിന്ന്  "Special Train" ടാഗ് നീക്കം ചെയ്യുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്  (Ashwini Vaishnaw) പറഞ്ഞു.  ഒപ്പം തന്നെ  കൊറോണ കാലത്ത്  വര്‍ദ്ധിപ്പിച്ച  യാത്രാനിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


Also Read: Indian Railway: ട്രെയിനിൽ സീറ്റ് ഒഴിവുണ്ടെങ്കില്‍ alert, ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം, IRCTC ഒരുക്കുന്ന പുതിയ സൗകര്യത്തെക്കുറിച്ച് അറിയാം


അടുത്ത രണ്ട് മാസത്തിനുള്ളിൽ രാജ്യത്തെ ട്രെയിനുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്നും  ഇതിനായി സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ നടന്നുവരികയാണ് എന്നും അദ്ദേഹം പറഞ്ഞു.  ട്രെയിനുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്ന സാഹചര്യത്തില്‍   കൊറോണ കാലയളവിന് മുമ്പുള്ള ക്രമീകരണം പോലെ കുറഞ്ഞ തുകയില്‍ ട്രെയിന്‍ യാത്ര നടത്താമെന്നും  അദേഹം പറഞ്ഞു.  


Also Read: Indian Railway Online Ticket Booking: റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്‌താല്‍ ഉടന്‍ റീഫണ്ട്, ചെയ്യേണ്ടത് ഇത്രമാത്രം


ഒഡീഷയിലെ ജാർസുഗുഡയില്‍  പര്യടനത്തിനിടെയാണ് റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  കൊറോണ പകർച്ചവ്യാധിക്ക് ശേഷം സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.  നിലവിലുള്ള എല്ലാ പ്രധാന ട്രെയിനുകളും ഉടൻ ആരംഭിക്കാൻ ശ്രമിക്കുമെന്നും  റെയിൽവേ മന്ത്രി പറഞ്ഞു. 


Also Read: IRCTC, Indian Railway to stop these services: ഇന്ത്യന്‍ റെയിൽവേ ഈ സേവനങ്ങൾ നിര്‍ത്തലാക്കുന്നു, ഈ മാറ്റങ്ങള്‍ നിങ്ങളെ എങ്ങിനെ ബാധിക്കും?


ട്രെയിന്‍ യാത്ര സാധാരണ നിലയിലായാല്‍  പഴയ സൗകര്യങ്ങള്‍ ആളുകള്‍ക്ക് ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം  പറഞ്ഞു. അതായത്,  മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, സ്പെഷ്യൽ ക്ലാസ് യാത്രക്കാർ എന്നിവർക്കും യാത്രാനിരക്കിൽ പഴയതുപോലെ ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  റെയിൽവേ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.