തിരുവനന്തപുരം : ട്രെയിന്‍ യാത്രയ്ക്കിടെ രാത്രി സമയങ്ങളില്‍  മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ...


COMMERCIAL BREAK
SCROLL TO CONTINUE READING

തീവണ്ടികളിലെ എ.സി. കോച്ചുകളില്‍  രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണിവരെ  മൊബൈല്‍ ചാര്‍ജി൦ഗ്  പോയിന്‍റുകള്‍ നിര്‍ബന്ധമായി ഓഫാക്കിയിടണമെന്ന നിര്‍ദേശം പുറത്തുവന്നു. 


തീപിടുത്ത  സാധ്യതയുള്ളതിനാലാണ് റെയില്‍വേ  (Southern Railway) ഈ നിബന്ധന മുന്നോട്ടു വച്ചിരിയ്ക്കുന്നത്.  രാത്രി അധികനേരം  ചാര്‍ജ് ചെയ്യാനിടുന്ന മൊബൈലും ലാപ്‌ടോപ്പും  മറ്റും ചൂടായി അപകടമുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അപകടസാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി. ഇതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന മുന്നറിയിപ്പ്. 


രാത്രികളില്‍ ചാര്‍ജി൦ഗിന്  വിലക്കേര്‍പ്പെടുത്തണമെന്ന് മുന്‍പ് തന്നെ പലതവണ  ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിരവധി ട്രെയിനുകളില്‍ ചാര്‍ജി൦ഗ് പോയിന്‍റുകള്‍  (Charging Point) രാത്രി ഓഫാക്കാറില്ലെന്ന കാര്യം  അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിലപാട് കടുപ്പിച്ചത്.  വീഴ്ചവരുത്തിയ  എ.സി. മെക്കാനിക് അടക്കമുള്ള ജീവനക്കാര്‍ക്ക് ദക്ഷിണ റെയില്‍വേ ഇതിനോടകം  താക്കീത് നല്‍കിയിട്ടുണ്ട്.


Also read: Indian Railway: രാജ്യത്തെ ആദ്യ Centralised AC railway terminal ബെംഗളൂരുവിൽ, യാത്രക്കാര്‍ക്ക് ലഭിക്കുക അത്യാധുനിക സൗകര്യങ്ങള്‍


കൂടാതെ,  മിന്നല്‍പ്പരിശോധനകള്‍ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനുമാണ് റെയില്‍വേയുടെ  തീരുമാനം. ഇക്കാര്യം സര്‍ക്കുലര്‍ മുഖേന ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.


Also read: Indian Railway: ഇന്ത്യൻ റെയിൽവേ ഉടൻ പുതിയ തേജസ് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കും


കൂടാതെ, രാത്രിയില്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് ഉറങ്ങുന്ന മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിരുന്നു. അപകട സാധ്യതയും യാത്രക്കാരുടെ അസൗകര്യവും പരിഗണിച്ചാണ്  റെയില്‍വേയുടെ നടപടി....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.