Indian Railways Alert...!! ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ ശ്രദ്ധിക്കുക, ഈ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
ദിനം പ്രതി ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. കൊറോണ മഹാമാരിയ്ക്ക് ശേഷം ഇന്ത്യന്‍ റെയില്‍വേ സാധാരണ നിലയിലേയ്ക്ക് മടങ്ങിവരികയാണ്.
New Delhi: ദിനം പ്രതി ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. കൊറോണ മഹാമാരിയ്ക്ക് ശേഷം ഇന്ത്യന്‍ റെയില്‍വേ സാധാരണ നിലയിലേയ്ക്ക് മടങ്ങിവരികയാണ്.
കോവിഡ് വ്യാപനം കുറഞ്ഞതോടെ ഇന്ത്യൻ റെയിൽവേയും (Indian Railways) ട്രെയിന്‍ സർവീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊറോണ കാലത്ത് നിർത്തിയ ട്രെയിനുകൾ ഉപ്പോള്‍ ട്രാക്കിൽ തിരിച്ചെത്തിത്തുടങ്ങി. കൊറോണ കാലത്ത് ട്രെയിനുകൾക്ക് നൽകിയിരുന്ന 'സ്പെഷ്യൽ ട്രെയിൻ' പദവിയും പിൻവലിച്ച് പഴയ നമ്പറുകളിൽ നിന്ന് ട്രെയിനുകള്‍ സര്‍വീസ് നടത്തിതുടങ്ങിയിരിയ്ക്കുകയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ പൂര്‍വ്വ സ്ഥിതിയിലേയ്ക്കുള്ള മടക്കം ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സഹായകമാണ്. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ മാറ്റത്തിന്‍റെയും വികസനത്തിന്‍റെയും പാതയിലാണ്. യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന നിരവധി മാറ്റങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്.
Also Read: Indian Railways: ട്രെയിന്‍ ടിക്കറ്റ് നഷ്ടപ്പെട്ടോ? യാത്രയ്ക്ക് മുടക്കം വരില്ല, ചെയ്യേണ്ടത് ഇതുമാത്രം
റെയില്‍വേ അടുത്തിടെ പുറത്തിറക്കിയ അറിയിപ്പ് നിങ്ങള്‍ക്ക് ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം .... അതായത്, നിങ്ങള്‍ അടുത്തെങ്ങാനും ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. മൂന്ന് മാസത്തേയ്ക്ക് നിരവധി ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിരിയ്ക്കുകയാണ്.
നിങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് എങ്കില്‍ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക ആദ്യം പരിശോധിക്കുക. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഓടുന്ന ട്രെയിനുകളാണ് നിലവില്‍ റദ്ദാക്കിയത്. 2021 ഡിസംബർ മുതൽ 2022 ഫെബ്രുവരി വരെയാണ് ഈ ട്രെയിനുകൾ ഇന്ത്യന്‍ റെയിൽവേ റദ്ദാക്കിയിരിയ്ക്കുന്നത്. ശൈത്യകാലത്ത് മൂടല്‍മഞ്ഞുമൂലം നേരിടുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.
Also Read: Indian Railways: ട്രെയിന്‍ ടിക്കറ്റ് നഷ്ടപ്പെട്ടോ? യാത്രയ്ക്ക് മുടക്കം വരില്ല, ചെയ്യേണ്ടത് ഇതുമാത്രം
അതിനാല്‍, ഈ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് എങ്കില്‍ താഴെപ്പറയുന്ന ലിസ്റ്റ് ഒന്ന് പരിശോധിക്കുക...
3 മാസത്തേക്ക് റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് ചുവടെ: -
1. ട്രെയിൻ നമ്പർ 09017, ബാന്ദ്ര ടെർമിനസ് - ഹരിദ്വാർ പ്രതിവാര പ്രത്യേക ട്രെയിൻ 2021 ഡിസംബർ 1 മുതൽ 2022 ഫെബ്രുവരി 23 വരെ റദ്ദാക്കി.
2. ട്രെയിൻ നമ്പർ 09018, ഹരിദ്വാർ - ബാന്ദ്ര ടെർമിനസ് - പ്രതിവാര പ്രത്യേക ട്രെയിൻ 2021 ഡിസംബർ 2 മുതൽ 2022 ഫെബ്രുവരി 24 വരെ എല്ലാ വ്യാഴാഴ്ചകളിലും റദ്ദാക്കി.
3. ട്രെയിൻ നമ്പർ 09403, അഹമ്മദാബാദ്-സുൽത്താൻപൂർ പ്രതിവാര പ്രത്യേക ട്രെയിൻ 2021 ഡിസംബർ 7 മുതൽ 2022 ഫെബ്രുവരി 22 വരെ എല്ലാ ചൊവ്വാഴ്ചകളിലും റദ്ദാക്കി.
4. ട്രെയിൻ നമ്പർ 09404, സുൽത്താൻപൂർ-അഹമ്മദാബാദ് പ്രതിവാര പ്രത്യേക ട്രെയിൻ 2021 ഡിസംബർ 8 മുതൽ 2022 ഫെബ്രുവരി 23 വരെ എല്ലാ ബുധനാഴ്ചകളിലും റദ്ദാക്കി.
5. ട്രെയിൻ നമ്പർ 09407, അഹമ്മദാബാദ്-വാരാണസി പ്രതിവാര പ്രത്യേക ട്രെയിൻ 2021 ഡിസംബർ 2 മുതൽ 2022 ഫെബ്രുവരി 24 വരെ എല്ലാ വ്യാഴാഴ്ചയും റദ്ദാക്കി.
6. ട്രെയിൻ നമ്പർ 09408 വാരാണസി-അഹമ്മദാബാദ് പ്രതിവാര പ്രത്യേക ട്രെയിൻ 2021 ഡിസംബർ 4 മുതൽ 2022 ഫെബ്രുവരി 26 ശനിയാഴ്ച വരെ റദ്ദാക്കി.
7. ട്രെയിൻ നമ്പർ 09111, വൽസാദ്-ഹരിദ്വാർ പ്രതിവാര പ്രത്യേക ട്രെയിൻ 2021 ഡിസംബർ 7 മുതൽ 2022 ഫെബ്രുവരി 23 വരെ എല്ലാ ചൊവ്വാഴ്ചകളിലും റദ്ദാക്കി.
8. ട്രെയിൻ നമ്പർ 09112 ഹരിദ്വാർ-വൽസാദ് പ്രതിവാര പ്രത്യേക ട്രെയിൻ 2021 ഡിസംബർ 8 മുതൽ 2022 ഫെബ്രുവരി 23 വരെ എല്ലാ ബുധനാഴ്ചകളിലും റദ്ദാക്കി.
9. ട്രെയിൻ നമ്പർ 04309, ഉജ്ജയിൻ-ഡെറാഡൂൺ സ്പെഷൽ ട്രെയിൻ 2021 ഡിസംബർ 2 മുതൽ 2022 ഫെബ്രുവരി 24 വരെ എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും റദ്ദാക്കി.
10. ട്രെയിൻ നമ്പർ 04310, ഡെറാഡൂൺ-ഉജ്ജയിൻ പ്രത്യേക ട്രെയിൻ 2021 ഡിസംബർ 1 മുതൽ 2022 ഫെബ്രുവരി 23 വരെ എല്ലാ ചൊവ്വ, ബുധൻ ദിവസങ്ങളിലും റദ്ദാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...