New Delhi: ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേകളില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി നിരവധി സൗകര്യങ്ങളാണ് നല്‍കുന്നത്. എന്നാല്‍, അതില്‍ പല കാര്യങ്ങളും റെയിൽവേ യാത്രക്കാർക്ക് അറിയില്ല എന്നതാണ് സത്യം.
ചില സന്ദര്‍ഭങ്ങളില്‍ ഇതും സംഭവിക്കാം. യാത്ര ആരംഭിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ടിക്കറ്റ് നഷ്ടമാവുക...!! ഇത്തരം അവസരങ്ങളില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നാണ് Indian Railway പറയുന്നത്. അതായത്, Confirm Ticket നഷ്ടമായാല്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്ക് നിങ്ങളുടെ ടിക്കറ്റിന്‍റെ Duplicate Ticket ലഭിക്കാന്‍ റെയില്‍വേ സൗകര്യം ഒരുക്കുന്നുണ്ട്.
നിങ്ങള്‍ ട്രെയിന്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍, ഈ കാര്യം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം. കാരണം, യാത്രയ്ക്കിടയിലോ അതിനുമുമ്പോ എവിടെയെങ്കിലും നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടാൽ, നിങ്ങൾക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ആശങ്ക സൃഷ്ടിക്കുന്ന ഈ നിര്‍ണ്ണായക സാഹചര്യത്തിൽ നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം....
Also Read: Indian Railway: ട്രെയിനിൽ സീറ്റ് ഒഴിവുണ്ടെങ്കില്‍ alert, ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം, IRCTC ഒരുക്കുന്ന പുതിയ സൗകര്യത്തെക്കുറിച്ച് അറിയാം
Train Ticket നഷ്ടമായാല്‍ ഡ്യൂപ്ലിക്കേറ്റ് ട്രെയിൻ ടിക്കറ്റ് എടുക്കാം (Will get a Duplicate Railway Ticket if loss the original ticket)
നിങ്ങളുടെ ഒറിജിനല്‍ ട്രെയിൻ ടിക്കറ്റ് എവിടെയെങ്കിലും നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകേണ്ടതില്ല. കാരണം ഇത് ആർക്കും സംഭവിക്കാവുന്ന ഒരു സാധാരണ തെറ്റാണെന്ന് റെയിൽവേക്കും അറിയാം. അതിനാൽ, ഇത്തരമൊരു സാഹചര്യത്തിൽ അതിന് പരിഹാരവുമായി റെയില്‍വേ എത്തിയിരിയ്ക്കുകയാണ്. നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ, പകരം ഡ്യൂപ്ലിക്കേറ്റ് ട്രെയിൻ ടിക്കറ്റ് (Duplicate Railway Ticket) ഇഷ്യൂ ചെയ്‌ത് നിങ്ങൾക്ക് യാത്ര ചെയ്യാം. എന്നാല്‍, ഒരു കാര്യം മറക്കരുത്. ഇതിന് ഇത്തിരി പണം ചിലവാക്കേണ്ടി വരും.
Also Read: Indian Railways: ഓൺലൈൻ ടിക്കറ്റുകൾക്കായി IRCTC പുതിയ നിയമങ്ങൾ കൊണ്ടുവന്നു, ശ്രദ്ധിക്കുക!
ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾക്ക് അധിക നിരക്ക് ഈടാക്കും (Extra Charges for Duplicate Ticket)
ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റ് indianrail.gov.in പ്രകാരം, റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് സ്ഥിരീകരിച്ച/ആർഎസി ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, പകരം ഒരു ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകും. ഇതിന് അധിക തുക നല്‍കണം.
അതായത്, 50 രൂപ നൽകിയാൽ സെക്കൻഡ്, സ്ലീപ്പർ ക്ലാസുകളിലേക്കുള്ള ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും. രണ്ടാം ക്ലാസിലെ ബാക്കിയുള്ളവർക്ക് 100 രൂപ നൽകണം. എന്നാല്‍, റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷം, സ്ഥിരീകരിച്ച ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയിച്ചാല്‍ ടിക്കറ്റ് നിരക്കിന്‍റെ 50% നല്‍കി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് വാങ്ങാം.
ടിക്കറ്റ് നഷ്ടമാവുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ 4 പ്രധാന കാര്യങ്ങള്‍ ഓര്‍ക്കുക (4 things to rememeber when you lose your confirm ticket..)
ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഈ 4 കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക, കാരണം ഇത് തീർച്ചയായും നിങ്ങൾക്ക് എവിടെയെങ്കിലും ഉപകാരപ്പെടാം.
1 റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് നിങ്ങൾ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് അപേക്ഷിച്ചാല്‍ ഈടാക്കുന്ന തുക വളരെ കുറവായിരിയ്ക്കും. അതായത് 50, 100 എന്നിങ്ങനെയാവാം ചാര്‍ജ്ജുകള്‍. എന്നാല്‍, റിസർവേഷൻ ചാർട്ട് തയ്യാറായതിന് ശേഷം താങ്കള്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് അപേക്ഷിച്ചാല്‍ ടിക്കറ്റിന്‍റെ തുകയുടെ പകുതി നല്‍കേണ്ടതായി വരും.
2. ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച്, വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകില്ല.
3. RAC ടിക്കറ്റുകളുടെ കാര്യത്തിൽ, റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നല്‍കില്ല.
4. ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിച്ചതിന് ശേഷം ഒറിജിനൽ ടിക്കറ്റ് കണ്ടെത്തിയാല്‍, രണ്ട് ടിക്കറ്റുകളും ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് റെയിൽവേ ഉദ്യോഗസ്ഥനെ കാണിച്ചാല്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് അടച്ച ഫീസ് തിരികെ ലഭിക്കും. അതായത്, തുകയുടെ 5% കുറവായിരിയ്ക്കും ലഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...