Indian Railways New Rules: ട്രെയിൻ യാത്രയില്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കിയാല്‍ ശിക്ഷ ഉറപ്പ്, കര്‍ശന നടപടികളുമായി റെയിൽവേ
ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുഖവും സൗകര്യവും ആണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും സുഖപ്രദമായി യാത്ര ചെയ്യുവാനുള്ള അവസരം ഒരുക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നിരവധി നടപടികളാണ് റെയില്‍വേ കൈക്കൊള്ളുന്നത്.
Indian Railways New Rules: ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുഖവും സൗകര്യവും ആണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും സുഖപ്രദമായി യാത്ര ചെയ്യുവാനുള്ള അവസരം ഒരുക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നിരവധി നടപടികളാണ് റെയില്‍വേ കൈക്കൊള്ളുന്നത്.
ചില പ്രധാന നിയമങ്ങള്‍ റെയില്‍വേ നടപ്പാക്കിയിരിയ്ക്കുകയാണ്. ആ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അതായത്, ട്രെയിൻ യാത്രയ്ക്കിടയിൽ മറ്റൊരു യാത്രക്കാരനും നിങ്ങള്‍ മൂലം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാന്‍ പാടില്ല, പുതിയ നിയമം അനുസരിച്ച് ഓരോ യാത്രക്കാരനും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ചും രാത്രി യാത്ര ചെയ്യുന്ന യാത്രക്കാര്‍.
രാത്രിയില്‍ ഏതെങ്കിലും യാത്രക്കാരന്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകും വിധം പെരുമാറുന്നതായി പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കും. രാത്രിയിൽ ആരെങ്കിലും മൊബൈലിൽ ഉറക്കെ സംസാരിക്കുകയോ പാട്ടുകേൾക്കുകയോ ചെയ്യുന്നതായി യാത്രക്കാര്‍ പരാതി നല്‍കിയാലും നടപടി ഉണ്ടാകും.
Also Read: Indian Railways Update: റെയിൽവേ യാത്രക്കാർക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി IRCTC
യാത്രക്കാരുടെ സ്വകാര്യതയും സൗകര്യവും കണക്കിലെടുത്താണ് റെയില്‍വേ ബോര്‍ഡ് പുതിയ നിയമങ്ങള്‍ നടപ്പാക്കിയിരിയ്ക്കുന്നത് അതായത് പുതിയ നിയമം അനുസരിച്ച് രാത്രി 10 മണിക്ക് ശേഷം ഒരു യാത്രക്കാരനെയും മൊബൈലിൽ ഉറക്കെ സംസാരിക്കാനോ രാത്രി യാത്രയിൽ ഉച്ചത്തിലുള്ള പാട്ട് കേൾക്കാനോ അനുവദിക്കില്ല എന്ന് റെയില്‍വേ ബോർഡ് അറിയിച്ചു. യാത്രക്കാരുടെ പരാതികൾ ലഭിച്ചാൽ ഇത്തരക്കാർക്കെതിരെ കര്‍ശന നടപടി കൈകൊള്ളുമെന്നും റെയില്‍വേ ബോർഡ് വ്യക്തമാക്കി.
വലിയ ശബ്‌ദത്തെക്കുറിച്ചുള്ള പരാതിക്ക് പുറമേ, രാത്രിയിൽ വിളക്കുകൾ അണയ്‌ക്കുന്നത് സംബന്ധിച്ചും ആളുകൾ പരാതിപ്പെടുന്നു. പുതിയ നിയമം അനുസരിച്ച് രാത്രി യാത്രയിൽ Night Light ഒഴികെയുള്ള ലൈറ്റുകളെല്ലാം അണയ്ക്കണം. ഈ വിഷയത്തില്‍ പരാതികൾ ലഭിച്ചാൽ റെയില്‍വേ നടപടിയെടുക്കും.
Also Read: HDFC Fixed Deposit Alert..! 6 മാസത്തിനിടെ FD പലിശ നിരക്ക് വീണ്ടും പുതുക്കി HDFC ബാങ്ക്..!
ചെക്കിംഗ് സ്റ്റാഫ്, ആർപിഎഫ്, ഇലക്ട്രീഷ്യൻ, കാറ്ററിംഗ് സ്റ്റാഫ്, മെയിന്റനൻസ് സ്റ്റാഫ് എന്നിവരും രാത്രിയില്‍ യാത്രക്കാരുടെ സഹായത്തിനായി പ്രവർത്തിക്കുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു.
കൊറോണ മഹാമാരിയ്ക്ക് ശേഷം റെയില്‍വേ പൂര്‍ണ്ണ ശക്തിയോടെ ട്രാക്കിലേയ്ക്ക് തിരികെ എത്തുകയാണ്. നിര്‍ത്തിവച്ചിരുന്ന പല സൗകര്യങ്ങളും റെയില്‍വേ പുനരാരംഭിക്കുയാണ്. ട്രെയിനുകൾക്കുള്ളിൽ ബെഡ് ഷീറ്റ്, പുതപ്പ്, തുടങ്ങിയവ നല്‍കുന്ന നടപടി പുനരാരംഭിച്ചു കഴിഞ്ഞു. ഭക്ഷണ വിതരണം മുന്‍പേ തന്നെ ആരംഭിച്ചിരുന്നു.
ഇന്ത്യന്‍ റെയില്‍വേ മാറ്റത്തിന്‍റെ പാതയിലാണ്, യാത്രക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പ്രദാനം ചെയ്യുക എന്നതാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.