Railway News: റെയിൽവേ യാത്രക്കാർക്ക് സന്തോഷവാർത്ത! ട്രെയിനുകളിൽ ഈ അവശ്യ സർവീസ് ഉടൻ ആരംഭിക്കും
റെയിൽവേ (Railway) ബോർഡ് ഇത് സംബന്ധിച്ച് ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. റെയിൽവേ (Railway) ഉടൻ തന്നെ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം (Cooked Meals) വിളമ്പാൻ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി: നിങ്ങൾ തീവണ്ടിയിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. റെയിൽവേ (IRCTC) വീണ്ടും ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം വിളമ്പാൻ തുടങ്ങും. ഇന്ത്യൻ റെയിൽവേ കൊറോണ പശ്ചാത്തലത്തിൽ ഈ സർവ്വീസ് നിർത്തിവെച്ചിരുന്നു.
വീണ്ടും പാകം ചെയ്ത ഭക്ഷണം (cooked food again)
ഇത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഒരു സർക്കുലർ പുറത്തുവിട്ടു. റെയിൽവേ ഉടൻ തന്നെ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം (Cooked Meals) വിളമ്പാൻ തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ റെഡി ടു ഈറ്റ് (Ready-to-Eat) ഭക്ഷണവും ഇവിടെ ലഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ IRCTC തൽക്കാലം ആരംഭിച്ചു, ക്രമേണ ഈ സേവനം ഘട്ടം ഘട്ടമായി ആരംഭിക്കും.
സാധാരണ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതും യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും കണക്കിലെടുത്ത് റെയിൽവേ മന്ത്രാലയം ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ സേവനം താൽക്കാലികമായി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പുറമെ റെഡി ടു ഈറ്റ് സേവനവും തുടരും.
ഉത്സവങ്ങൾക്ക് ശേഷം സാധാരണ കാറ്ററിംഗ് സേവനം റെയിൽവേ പുനരാരംഭിക്കുമെന്ന് ഞങ്ങളുടെ പങ്കാളി വെബ്‌സൈറ്റായ സീ ബിസിനസ് ഒക്ടോബർ 14 ന് റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: സൗന്ദര്യത്തിന്റെ കാര്യത്തിൽ നടിമാരെ പോലും വെല്ലും കോഹ്ലിയുടെ ഭാഭി! ചിത്രങ്ങൾ കാണാം
റെയിൽവേ പ്രത്യേക പദവി എടുത്തുകളഞ്ഞു (railway removed special status)
കഴിഞ്ഞയാഴ്ച, ട്രെയിനുകളുടെ പ്രത്യേക പദവി എടുത്തുകളയാൻ (special status) റെയിൽവേ തീരുമാനിച്ചു, നവംബർ 21 നകം എല്ലാ ട്രെയിനുകളുടെയും പഴയ നമ്പറുകളും ടൈംടേബിളുകളും നിരക്കുകളും പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യും. ഇതുവരെ 1100-ലധികം ട്രെയിനുകൾ പോർട്ടലിൽ പഴയ നമ്പറുകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...