ന്യുഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്നത് തുടരുകയാണ്.  ഇപ്പോൾ രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്കാണ് കോറോണ രോഗബാധ  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു.  അതായത് 16,38,871 പേര്‍ക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  779 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോറോണ ബാധിച്ച് മരണമടഞ്ഞത്.  ഇതോടെ ആകെ മരണ സംഖ്യ 35,747 ആയി. ഇപ്പോൾ 5,45,318 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,57,806 പേര്‍ രോഗമുക്തരായിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 


Also read: ജീവനെടുത്ത് COVID 19; സംസ്ഥാനത്ത് ഒരു ദിനം 6 മരണം, ആകെ മരിച്ചവരുടെ എണ്ണം 72


മഹാരാഷ്ട്രയെയാണ് കോറോണ ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.  24 മണിക്കൂറിനിടെ 11,148 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാലു ലക്ഷം കടന്നു. അതായത് 4,11,798 പേര്‍ക്കാണ് ഇവിടെ കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 2,48,615 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 1,48,615 പേര്‍ നിലവിൽ ചികിത്സയിലുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  


ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കോറോണ ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.