ജീവനെടുത്ത് COVID 19; സംസ്ഥാനത്ത് ഒരു ദിനം 6 മരണം, ആകെ മരിച്ചവരുടെ എണ്ണം 72

ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 23നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാമ്മ ജൂലൈ 30നു രാത്രിയാണ്‌ മരിച്ചത്.

Last Updated : Jul 31, 2020, 01:19 AM IST
  • ഇവര്‍ക്ക് പുറമേ മറ്റ് മൂന്ന് മരണങ്ങള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്തും മലപ്പുറത്തും കോഴിക്കോടുമായാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജീവനെടുത്ത് COVID 19; സംസ്ഥാനത്ത് ഒരു ദിനം 6 മരണം, ആകെ മരിച്ചവരുടെ എണ്ണം 72

കൊച്ചി: കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയായ ഏലിയാമ്മയാണ് മരിച്ചത്. 85 വയസായിരുന്നു.

ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 23നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാമ്മ ജൂലൈ 30നു രാത്രിയാണ്‌ മരിച്ചത്. തിരുവനനന്തപുരം നെടുമങ്ങാട് സ്വദേശി, 61കാരനായ ബാബു. പൂവച്ചല്‍ സ്വദേശി 65കാരി ലീല എന്നിവരാണ്‌ മരിച്ച മറ്റ് രണ്ടു പേര്‍.

വുഹാന്‍ ലാബ് നിരപരാധി? COVID19 വര്‍ഷങ്ങളായി വവ്വാലുകളില്‍ പടര്‍ന്നിരുന്നു

ഇവര്‍ക്ക് പുറമേ മറ്റ് മൂന്ന് മരണങ്ങള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്തും മലപ്പുറത്തും കോഴിക്കോടുമായാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവിയാണ് മരിച്ചവരില്‍ ഒരാള്‍. 73 വയസായിരുന്നു. ഇരുപതാം തീയതി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയായിരുന്നു മരണം. 

കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി കെ.ടി ആലിക്കോയ(77)യാണ് മരിച്ച രണ്ടാമത്തെയാള്‍. ആലിക്കോയയുടെ കുടുംബാംഗങ്ങളില്‍ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ്‌ (63) ആണ് മരിച്ച മൂന്നാമന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 

Trending News