ന്യൂഡെല്‍ഹി:കോവിഡ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ ജൂണ്‍ മധ്യത്തോടെ പുനരാരംഭിച്ചേക്കുമെന്ന് വ്യോമയാന മന്ത്രി,


COMMERCIAL BREAK
SCROLL TO CONTINUE READING

സാഹചര്യം അനുകൂലമായാല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നതിന് എന്തിന് ഓഗസ്റ്റ്‌ അല്ലെങ്കില്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കണം എന്ന് 
വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ചോദിച്ചു.
ജൂണ്‍ മധ്യത്തോടെയോ ജൂലായ്‌ ആദ്യമോ വിമാന സര്‍വീസുകള്‍ ആരംഭിച്ച് കൂടെയെന്നും മന്ത്രി ചോദിക്കുന്നു.
ഓഗസ്റ്റ്‌ മാസത്തിന് മുന്‍പായി നല്ലൊരു ശതമാനം വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും 
കേന്ദ്രമന്ത്രി വ്യക്തമാക്കി.


തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കും.ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.


Also Read:ആരോഗ്യ സേതുവില്‍ ഗ്രീന്‍ സിഗ്നല്‍ ആണോ..?ആഭ്യന്തര വിമാന യാത്രികര്‍ക്ക് നിരീക്ഷണം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍!


ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ യാതൊരു വ്യക്തത കുറവും ഇല്ലെന്നും നിശ്ചയിച്ച പ്രകാരം തന്നെ സര്‍വീസുകള്‍ ആരംഭിക്കുമെന്നും 
മന്ത്രി വ്യക്തമാക്കി.


നേരത്തെ തന്നെ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചതിന് ശേഷം അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി 
വ്യക്തമാക്കിയിരുന്നു,