New Delhi: അന്താരാഷ്ട വിമാന സർവ്വിസുകൾ റദ്ദാക്കിയ ഡി.ജി.സി.ഐയുടെ ഉത്തരവ് ഏപ്രിൽ 30 വരെ വീണ്ടും നീട്ടി. രാജ്യത്തെ കോവിഡ് കേസുകളുടെ വർധനയും ആശങ്കയും കണക്കിലെടുത്താണ് നടപടി.രാജ്യത്ത്​ ആദ്യഘട്ട lock down പ്രഖ്യാപിച്ച മാര്‍ച്ച്‌​ 23 മുതലാണ്​ വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍,  വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷ​ന്‍റെ  വിമാനങ്ങള്‍ മേയ്​ മാസം മുതല്‍  സര്‍വീസ് ​ നടത്തുന്നുണ്ട്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (Airport) അസോസിയേഷന്‍ 3,000 കോടി ഡോളര്‍ നഷ്ടമാണ് ഈ വര്‍ഷം മാത്രം ആഗോള ഏവിയേഷന്‍ മേഖലയില്‍ കണക്കാക്കുന്നത്. ആഭ്യന്തര, രാജ്യാന്തര ഫ്ലൈറ്റുകള്‍ റദ്ദു ചെയ്തതു മൂലം കനത്ത നഷ്ടമാണ് മിക്ക എയര്‍ലൈന്‍ കമ്പനികള്‍ക്കുമുള്ളത്. കൊറോണയ്ക്ക് ശേഷം സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള ഫ്ലൈറ്റുകളുടെ പ്രവര്‍ത്തനവും കമ്പനികള്‍ക്ക് ലാഭകരമല്ല.


ALSO READ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് സെപ്റ്റംബർ 30 വരെ വിലക്ക്


ജൂലൈ മുതല്‍ 18ഓളം  രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന്​ വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.  കരാര്‍ പ്രകാരം  ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള എയർലൈനുകൾക്ക് ഓരോ ആഴ്ചയും ഇന്ത്യയിലേക്ക് ഒരു നിശ്ചിത എണ്ണം വിമാന സർവീസുകൾ നടത്താൻ അനുമതിയുണ്ട്. അതുപോലെ, ഈ 18 രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് പ്രവർത്തിക്കാൻ ഇന്ത്യൻ എയർലൈൻസിന് അവകാശമുണ്ട്. അതേസമയം നിലവിലെ വിലക്ക് ഏപ്രിലിന് ശേഷം  വീണ്ടും നീട്ടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.


ALSO READ: അഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍, സംസ്ഥാനങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് കേന്ദ്രം!!


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47000 കോവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട്  ചെയ്തത്. കോവിഡിൻറെ രണ്ടാം വരവിൽ രാജ്യം ആശങ്കയിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.