പൂച്ചയും പുള്ളിപ്പുലിയും ജാഗ്വാറുമൊക്കെയുള്ള മാർജ്ജാര കുടുംബത്തിലെ ശക്താൻമാരണ് കടുവകൾ. മാംസഭുക്കുകളായ വലിയ പൂച്ചകളാണ് യാഥാർത്ഥത്തിൽ കടുവകൾ. നല്ല ആരോഗ്യമുള്ള ഒരു ആൺ കടുവക്ക് ഏറ്റവും കുറഞ്ഞത് 200 കിലോ എങ്കിലും ഭാരം ഉണ്ടായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകടുവകളുടെ പരമാവധി ഭാരം 180 കിലോയാണ്. അഞ്ച് മീറ്റർ വരെ ഉയരത്തിൽ ചാടാൻ ഇവക്ക് കഴിവുണ്ട്. പരമാവധി 110 ദിവസമാണ് കടുവകളുടെ ഗർഭകാലം.ഒരു പ്രസവത്തിൽ നാല് കുട്ടികൾ വരെയും ഉണ്ടാവും.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്നും 22,000ത്തിന് മുകളിൽ കോവിഡ് കണക്ക്, ടെസ്റ്റ് പേസ്റ്റിവിറ്റി 11ന് മുകളിൽ


എല്ലാ വർഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആയി ആചരിക്കുന്നത്.കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വാർഷിക ഓർമദിനം ആണ് ഇത്. 2010-ൽ സെന്റ് പീറ്റേഴ്സ്ബർഗ് ടൈഗർ സമ്മിറ്റിൽ വെച്ചാണ് ഇത് ആരംഭിച്ചത്. 


ALSO READ: India Covid Update : രാജ്യത്ത് 43,654 പേർക്ക് കൂടി കോവിഡ് രോഗബാധ; പകുതിയോളം കേസുകളും കേരളത്തിൽ നിന്ന് തന്നെ


ലോകത്ത് ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. ഇന്ന് കടുവകൾ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. ഏഷ്യയിലാണ് ഏറ്റവും കൂടുതൽ കടുവകളെ കണ്ടുവരുന്നത്. 2019-ലാണ് രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വർധന ഉണ്ടായത്. 2022-ൽ വീണ്ടും എണ്ണം കൂട്ടാനിരുന്നെങ്കിലും അതിനും മുന്നേ തന്നെ കടുവകളുടെ എണ്ണം വർധിച്ചതായാണ് റിപ്പോർട്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.