New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ 43,654 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 47 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിര ക്കും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറുകളിൽ 640 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്. ഇതോടെ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 4.22 ലക്ഷമായി ഉയർന്നിട്ടുണ്ട്. അതെ സമയം മഹാമാരി ഇപ്പോഴും തുടർന്ന് വരികയാണെന്നും ശ്രദ്ധ ചെലുത്തണമെന്നും നാഷണൽ എക്സ്പെർട്ട് കമ്മിറ്റി ഓഫ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ചെയര്മാന് ജാഗ്രത നിർദ്ദേശം നൽകി.
രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നതിൽ പകുതിയോളം കേസുകളും കേരളത്തിൽ നിന്നാണ്. ഇത് വളരെ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇന്നലെ കേരളത്തിൽ മാത്രം 22,129 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സ സൗകര്യങ്ങ മികച്ചതായത് കൊണ്ട് മാത്രമാണ് കേരളത്തിൽ മരണനിരക്ക് കുറഞ്ഞിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കുട്ടികൾക്കുള്ള വാക്കിനെ രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ എത്തിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച എംപിമാരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നു. നിലവിൽ രാജ്യത്ത് 3,99,436 പേരാണ് കോവിഡ് രോഗബാധ മൂലം ചികിത്സയിൽ കഴിയുന്നതെന്നും അറിയിച്ചിട്ടുണ്ട്.
ഇതുവരെ രാജ്യത്ത് 44.61 കോടി കോവിഡ് വാക്‌സിൻ ഡിയോസുകൾ നൽകി കഴിഞ്ഞു. ഈ വര്ഷം അവസാനത്തോടെ രാജ്യത്തെ 18 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും കോവിഡ് വാക്‌സിൻ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ആകെ 6258 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...