New Delhi : രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ State Bank of India (SBI) തങ്ങളുടെ സ്ത്രീ ഉപഭോക്താക്കൾക്ക് Home Loan ഇളവ് ഏർപ്പെടുത്തി. അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് എസ്ബിഐ പുതിയ ഇളവ് അറിയിച്ചിരിക്കുന്നത്. സ്ത്രീ ഉപഭോക്താക്കളുടെ ഭവന വായ്പ പലിശയ്ക്ക് Basis Point പ്രകാരമാണ് നിരക്ക് കുറച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വനിതാ ദിനം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി എസ്ബിഐ സ്ത്രീ ഉപ്ഭോക്താക്കൾക്കായി അ‍ഞ്ച് ബേസിസ് പോയിന്റ് ഭവന വായ്പ പലിശ നിരക്ക് ഇളവ് നൽകുന്നുയെന്നാണ് ബാങ്ക് തങ്ങളുടെ പരസ്യത്തിലൂടെ അറിയിച്ചിരിക്കുന്നത്.


ALSO READ : SBI ATM കാർഡില്ലാതെ എങ്ങനെ SBI online banking രജിസ്‌ട്രേഷൻ നടത്താം?


ഏറ്റവും കുറഞ്ഞത് 6.70% നിരക്കിലാണ്  എസ്ബിഐ നിലവിൽ ഭവന വായ്പ നൽകുന്നത്. എസ്ബിഐയുടെ മാർക്കറ്റ് ഷെയറിൽ 34 ശതമാനവും ഭവന വായ്പയാണ്.


ALSO READ : SBI CBO Result 2021: ഇന്റർവ്യൂവിന് തിരഞ്ഞെടുത്തവരുടെ വിവരങ്ങൾ അറിയാം


നേരത്തെ എസ്ബിഐ ഭവന വായ്പയുടെ പലിശ് നിരക്ക് കുറച്ചു. നല്ല CIBIL Score ഉള്ളവർക്ക് 6.70% പലിശ നിരക്കിലാണാ് ഇനി മുതൽ ഭവന വായ്പ ലഭിക്കുകയെന്ന് എസ്ബിഐ അറിയിച്ചു. അതോടൊപ്പം വായ്പ എടുക്കുന്നതിനുള്ള Processing Fee മുഴുവാനായും ഒഴുവാക്കുകയും ചെയ്തിട്ടുണ്ട് എസ്ബിഐ. March 31 വരെയുള്ള കാലയളവിലാണ് പ്രൊസ്സെസിങ് ഫീ പൂർണമായും ഒഴുവാക്കുന്നത്. 


ALSO READ : Good News: SBI Home Loan ന്റെ പലിശ നിരക്ക് കുറച്ചു, March 31 വരെ Processing Fees ഒഴുവാക്കി


അതോടൊപ്പം സർക്കാർ ഉദ്യോ​ഗസ്ഥർക്കാർ എസ്ബിഐ പ്രിവിലേജ് ഹോം ലോണും, പ്രതിരോധം, കേന്ദ്ര സേന വിഭാ​ഗത്തിൽ ഉള്ളവർക്കായി എസ്ബിഐ ശൗര്യാ ഹോം ലോണും, എസ്ബിഐ മാക്സ് ​ഗെയ്ൻ ഹോം ലോൺ, എസ്ബിഐ സ്മാർട്ട് ലോൺ, നിലവിൽ വായ്പ എടുത്തവർക്കായി ടോപ്പ് അപ്പ് ലോണും, പ്രവാസികൾക്കായി എസ്ബിഐ എൻആർഐ ഹോം ലോണും വനിതകൾക്കായി എസ്ബിഐ ഹെർ ​ഘർ ഹോം ലോണും തുടങ്ങിയ വിവിധതരത്തിലുള്ള ഭവന വായ്പകളാണ് എസ്ബിഐ നൽകുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.