നിങ്ങൾക്കിപ്പോൾ എസ്ബിഐയുടെ ചെക്ക് ബുക്കിന് ഓൺലൈനായി അപേക്ഷിക്കാം. മാത്രമല്ല ബാങ്ക് ചെക്ക് ബുക്ക് വീട്ടിൽ എത്തിക്കുകയും ചെയ്യും. എങ്ങനെ ഓൺലൈനായി ചെക്ക് ബുക്കിന് അപേക്ഷിക്കാം?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.
ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ Requests എന്നുള്ള ടാബ് എടുക്കുമ്പോൾ ചെക്ക് ബുക്കിന് അപേക്ഷിക്കാനുള്ള ലിങ്ക് കാണാൻ കഴിയും. ആ ലിങ്ക് തെരഞ്ഞെടുക്കുക അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് കാണാൻ കഴിയും.
ഏത് അക്കൗണ്ടിന്റെ ചെക്ക് ബുക്ക് ആണോ വേണ്ടത്, ആ അക്കൗണ്ട് തെരഞ്ഞെടുത്ത് എത്ര ചെക്ക് ലീഫുകൾ വേണമെന്ന് നൽകുക. അത് കൂടാതെ എങ്ങനെയാണ് ചെക്ക് ബുക്ക് അയക്കേണ്ടതെന്നും ഏത് വിലാസത്തിലാണ് ചെക്ക് അയക്കേണ്ടതെന്നും തെരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കുക. നിങ്ങളുടെ ചെക്ക് ബുക്ക് വീട്ടിലെത്തും.
അപേക്ഷിച്ച് കഴിഞ്ഞാൽ എസ്ബിഐയുടെ നിയമങ്ങൾ അനുസരിച്ച് ചെക്ക് ബുക്കിനായി അപേക്ഷിച്ച് 3 ദിവസത്തിനുള്ളിൽ നിങ്ങൾ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് ചെക്ക് ബുക്ക് അയയ്ക്കും.