IRCTC Update: ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം, ഇനി യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ട...
നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും. കാരണം, നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുകയാണ്.
IRCTC Update: നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും. കാരണം, നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുകയാണ്.
വാസ്തവത്തിൽ, ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘദൂര യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കാറുള്ളത്. അതിനാലാണ് റെയിൽ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്. റെയിൽവേ സമയാസമയങ്ങളില്‍ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
റെയില്‍വേ നല്‍കുന്ന ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ടിക്കറ്റ് ബുക്കിംഗില്‍ വന്‍ മാറ്റമാണ് റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്. അതായത്, ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എത്തേണ്ട സ്ഥലത്തെ വിലാസം നല്‍കേണ്ടതില്ല, അതായത്, നിങ്ങള്‍ക്ക് ഇനിമുതല്‍ ലക്ഷ്യസ്ഥാനം സംബന്ധിച്ച വിലാസം പൂരിപ്പിക്കേണ്ടതില്ല. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ റെയിൽവേ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
Also Read: Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?
കൊറോണ കാലത്ത് ട്രെയിന്‍ യാത്രക്കാർക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങൾ നൽകേണ്ടിയിരുന്നു. അതായത്, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഐആർസിടിസി വെബ്‌സൈറ്റിലും ആപ്പിലും ലക്ഷ്യസ്ഥാന വിലാസം പൂരിപ്പിക്കേണ്ടത് നിർബന്ധമാക്കിയിരുന്നു. ഈ വിവരം നല്‍കാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം വരുത്തിയതോടെ റെയിൽവേ യാത്രക്കാർക്ക് വലിയൊരു പ്രശ്‌നത്തിൽ നിന്ന് മോചനമാണ് ലഭിച്ചിരിയ്ക്കുന്നത്. ഇനി മുതല്‍ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങൾ നല്‍കാതെതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും.
കൊറോണ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന സമയത്ത് പല നിയമങ്ങളും പ്രത്യേകം നടപ്പാക്കിയിരുന്നു. അതിലൊന്നായിരുന്നു ലക്ഷ്യസ്ഥാനം സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുക എന്നത്. കൊറോണ വൈറസ് ബാധ കുറഞ്ഞു തുടങ്ങിയപ്പോള്‍ പല നിയമങ്ങളും നീക്കിക്കളഞ്ഞിരുന്നു. എന്നാല്‍ ചില നിയമങ്ങള്‍ തുടര്‍ന്നുപോന്നു. ഇപ്പോള്‍ റെയില്‍വേ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങൾ നല്‍കുക എന്ന കോളം ഇല്ലാതാക്കിയതോടെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിയ്ക്കുന്നത്.
അതുപോലെതന്നെ നിര്‍ത്തലാക്കിയ പല സേവനങ്ങളും റെയില്‍വേ പുനരാരംഭിച്ചിരിയ്ക്കുകയാണ്. അതായത്, ട്രെയിന്‍ യാത്രയില്‍ ഭക്ഷണം, തലയിണ-പുതപ്പ് എന്നിവ നല്‍കാന്‍ ആരംഭിച്ചു. ഇപ്പോൾ വിവിധ ട്രെയിനുകളിൽ യാത്രക്കാർക്ക് രാത്രി ഉറങ്ങാൻ തലയിണകളും പുതപ്പുകളും നൽകുന്നുണ്ട്, എന്നാൽ പകർച്ചവ്യാധിയുടെ സമയത്ത് ഇതും നിർത്തിവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...