ഭീകരാക്രമണം നടത്താന്‍ പദ്ധതി;ഡല്‍ഹിയില്‍ ഐഎസ് ഭീകരന്‍ പിടിയില്‍!
രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ ഐഎസ് ഭീകരന്‍ ഡല്‍ഹി പോലീസിന്‍റെ പിടിയില്‍,
ന്യൂഡല്‍ഹി:രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ ഐഎസ് ഭീകരന്‍ ഡല്‍ഹി പോലീസിന്‍റെ പിടിയില്‍,
അബ്ദുള്‍ യൂസഫ് ഖാന്‍ എന്നയാളെയാണ് പിടികൂടിയത്,ഏറ്റുമുട്ടലിന് ഒടുവിലാണ് ഇയാളെ ഡല്‍ഹി പോലീസ് പിടികൂടിയത്.
അതിരൂക്ഷമായ വെടിവെയ്പ്പാണ് ഡല്‍ഹി ദൌല ഖാന്‍ ഏരിയയില്‍ ഉണ്ടായത്, പിടികൂടിയ ഭീകരനില്‍ നിന്നും
നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്,
ഇയാള്‍ ഉത്തര്‍ പ്രദേശ് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം,പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്
സ്ഥലത്ത് പരിശോധന നടത്തിയത്.
പോലീസ് പരിശോധന നടത്തുന്നതിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു,തുടര്‍ന്ന് പോലീസും പ്രത്യാക്രമണം നടത്തി.
ഏറ്റ്മുട്ടലിന് ഒടുവിലാണ് ഭീകരനെ കീഴടക്കിയതെന്ന് ഡല്‍ഹി പോലീസ് ഡെപ്യുട്ടി കമ്മീഷണര്‍ പ്രമോദ് കുശ്വാ അറിയിച്ചു.
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക,വിഐപി കള്‍ അടക്കമുള്ളവരെ വധിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ്
ഇയാള്‍ ഡല്‍ഹിയില്‍ എത്തിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
Also Read:ഐഎസിനെതിരായ നീക്കം കടുപ്പിച്ച് എന്‍ഐഎ;രാജ്യത്ത് വിവിധയിടങ്ങളില്‍ റെയ്ഡ്,അറസ്റ്റ്!
ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്,
തന്ത്ര പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്,
പിടിയിലായ ഭീകരനെക്കുറിച്ചുള്ള അന്വേഷണം ഡല്‍ഹി പോലീസ് ആരംഭിച്ചിട്ടുണ്ട്.