ഗസ്സയിലെ ഖാന്‍ യൂനിസിലെ നസ്സര്‍ ആശുപത്രിയില്‍ അഞ്ച് രോഗികള്‍ ചികിത്സ മുടങ്ങിയതിനെ തുടർന്ന് മരിച്ചു മരിച്ചു. മരണ കാരണം ഇസ്രയേല്‍ വൈദ്യുതി ബന്ധം വിഛേദിച്ചതാണെന്നാണ് മാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നത്. സംഭവം അപലപനീയമാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യാഴാഴ്ച നിരവധി പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഖാന്‍ യൂനിസിലെ ആശുപത്രിയില്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. വെള്ളം ചൂടാക്കാനോ ഭക്ഷണം പാകം ചെയ്യാനോ പോലും ഉള്ള സൊകര്യം ആശുപത്രിയിൽ ഉണ്ടായില്ലെന്നും, ഇതിനിടെ രണ്ടു ​ഗർഭിണികൾ ആശുപത്രിയിൽ പ്രസവിക്കുകയും ചെയ്തുവെന്ന് അധികൃതർ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: "കൈ" വിടുമോ കമല്‍ നാഥ്? ഊഹാപോഹങ്ങൾക്കിടെ കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മകനും ഡൽഹിയില്‍!!


അതേസമയം അമേരിക്ക ഗസ്സയ്ക്കെതിരായി വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുമ്പോഴും ഇസ്രയേലിലേക്ക് കൂടുതല്‍ ബോംബുകളും ആയുധങ്ങളും  അയയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. KMU-572 ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിയന്‍സും (JDAMs) MK-82 500 പൗണ്ട് (227kg) ബോംബുകളും ഉള്‍പ്പെടുന്നതാണ് ആയുധങ്ങളെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ്എംയു-139 ബോംബുകള്‍ അയക്കുന്ന കാര്യവും യുഎസ് പരിഗണിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക സഹായമാണ് യുഎസ് ഇസ്രയേലിന് നല്‍കാനൊരുങ്ങുന്നത്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.