നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളും ബിജെപി സ്വന്തമാക്കുമെന്ന് പാർട്ടി  ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഢ . വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ‌ ബിജെപിയുടെ വിടവാങ്ങലായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. സമൂഹമാധ്യമമായ എക്സിലൂടെയാണ് വരുന്ന തിരഞ്ഞെടുപ്പിലൂടെ കോൺ​ഗ്രസ് ജനങ്ങളിലെത്തുമെന്നും ബിജെപിയുടെ വിടവാങ്ങലാണ് നടക്കാൻ പോകുന്നതെന്നും കുറിച്ചത്. പൊതുജന ക്ഷേമം, സാമൂഹിക നീതി, വികസനം എന്നിവ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുെന്നും ഖര്‍ഗെ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: മധ്യപ്രദേശിൽ ആരായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി? സൂചന നല്‍കി കേന്ദ്രമന്ത്രി


ഛത്തിസ്ഗഡ്, മധ്യപ്രദേശ്, മിസോറാം,രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ ഏഴ് മുതല്‍ ആരംഭിക്കുന്ന വോട്ടെടുപ്പ് നവംബര്‍ മുപ്പതിനാണ് പൂര്‍ത്തിയാകുക. ഡിസംബര്‍ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍. അഞ്ച് സംസ്ഥാനങ്ങളിലെ 679 മണ്ഡലങ്ങളിലായി 16.14 കോടി ജനങ്ങള്‍ വിധിയെഴുതും. അഞ്ച് സംസ്ഥാനങ്ങളിലുമായി 60.2 ലക്ഷം കന്നിവോട്ടര്‍മാരാണുള്ളതെന്നും കമ്മിഷന്‍ വ്യക്തമാക്കി. 1.77 ലക്ഷം പോളിങ് ബൂത്തുകള്‍ അഞ്ചുസംസ്ഥാനങ്ങളിലായി സജ്ജമാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.