Jagdeep Dhankar : ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Vice President of India : കോൺഗ്രസ് നേതാവ് മാർഗരേറ്റ് ആൽവയെ പരാജയപ്പെടുത്തിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയത്.
ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ ഉച്ചക്ക് 12.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഉപ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലികൊടുത്തു. കോൺഗ്രസ് നേതാവ് മാർഗരേറ്റ് ആൽവയെ പരാജയപ്പെടുത്തിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയത്. 528 വോട്ടാണ് ജഗ്ദീപ് ധൻകർ തെരഞ്ഞെടുപ്പിൽ നേടിയത്. എതിർ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്.
മുൻ ബംഗാൾ ഗവർണറായിരുന്നു രാജസ്ഥാൻ സ്വദേശിയായ ജഗ്ദീപ് ധൻകർ. 1997 ശേഷം നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയത്. എൻഡിഎയുടെ പിന്തുണ കൂടാതെ മറ്റ് നിരവധി പാർട്ടികളുടെ പിന്തുണയും ജഗ്ദീപ് ധൻകറിന് ലഭിച്ചിരുന്നു. നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദൾ, ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ്, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി തുടങ്ങിയവയുടെയൊക്കെ പിന്തുണ ജഗ്ദീപ് ധൻകറിന് ലഭിച്ചിരുന്നു.
ALSO READ: Jagdeep Dhankar| ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ
ചിറ്റോർഗഡിലെ സൈനിക് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ധൻകർ ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിഎസ്‌സിയിലും എൽഎൽബിയിലും ബിരുദം നേടി.ജനതാദളിനെ പ്രതിനിധീകരിച്ച് 1989-91 കാലഘട്ടത്തിൽ 9- ആം ലോക്‌സഭയിൽ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് പാർലമെൻറിലേക്ക് തിരഞ്ഞെടുത്തു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗഡിൽ നിന്നും നിയമസഭിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019 ജൂലൈ 20-നാണ് അദ്ദേഹത്തെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...