Jagdeep Dhankar| ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ

528 വോട്ടാണ് ധൻകർ നേടിയത്. എതിർ സ്ഥാനാർഥി മാർഗരറ്റ് ആൽവ 182 വോട്ടും നേടി

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 08:07 PM IST
  • രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണി വരെ തുടര്‍ന്നിരുന്നു
  • എതിർ സ്ഥാനാർഥി മാർഗരറ്റ് ആൽവ 182 വോട്ടാണ് നേടിയത്
  • കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്
Jagdeep Dhankar| ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ.  528 വോട്ടാണ് ധൻകർ നേടിയത്. എതിർ സ്ഥാനാർഥി മാർഗരറ്റ് ആൽവ 182 വോട്ടും നേടി.രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണി വരെ തുടര്‍ന്നിരുന്നു.കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് ചെയ്തത്. 

മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‍‍നാഥ് സിങ് തുടങ്ങിയവരും വോട്ട് ചെയ്തു. രാജ്യസഭയിലേയും ലോക‍്‍സഭയിലേയും എംപിമാർക്കാണ് (നോമിനേറ്റ് ചെയ്യപ്പെട്ടവ‌‍‍‍ർ ഉള്‍പ്പെടെ)  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അവകാശമുള്ളത്. 8 പേരുടെ ഒഴിവുകള്‍ ഉള്ളതിനാൽ 780 എംപിമാർക്കാണ് ആകെ വോട്ടവകാശം.

ചിറ്റോർഗഡിലെ സൈനിക് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ധൻകർ ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിഎസ്‌സിയിലും എൽഎൽബിയിലും ബിരുദം നേടി.ജനതാദളിനെ പ്രതിനിധീകരിച്ച് 1989-91 കാലഘട്ടത്തിൽ 9- ആം ലോക്‌സഭയിൽ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് പാർലമെൻറിലേക്ക് തിരഞ്ഞെടുത്തു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗഡിൽ നിന്നും നിയമസഭിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019 ജൂലൈ 20-നാണ് അദ്ദേഹത്തെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News