ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍  ഗുജറാത്തിലെ ഒരു പള്ളിയില്‍ ഉണ്ടെന്ന്‍ അവകാശ വാദം .വഡോദരയിലെ ജുമാ മസ്ജിദാണ്  അവകാശ വാദമുന്നയിച്ചിരിക്കുന്നത് റഷ്യയിലെ കസാന്‍ സിറ്റിയിലെ കോല്‍ശരീഫ് മസ്ജിദില്‍ സൂക്ഷിച്ചിട്ടുള്ള ഖുര്‍ആനാണ് ഇപ്പോള്‍ ഏറ്റവും ലോകത്തിലെ ഏറ്റവും വലുതായി അറിയപ്പെടുന്നത് .അതിന് ഗിന്നസ് ബുക്ക് അധൃകൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയീരുന്നു .


COMMERCIAL BREAK
SCROLL TO CONTINUE READING


വഡോദരയിലെ ജുമാ മസ്ജിദിലെ  ഖുര്‍ആന് 150 സെന്റിമീറ്റര്‍ വീതിയും 200 സെന്റിമീറ്റര്‍ നീളവുമാണുള്ളത് . ഏകദേശം 800 കിലോ ഭാരവുമുണ്ട് .സ്വര്‍ണത്തിന്റെയും പവിഴം ,മരതകം എന്നിവ പതിച്ച കവറുള്ള ഈ ഖുര്‍ആന്‍ പ്രതിയുടെ  പേജിന്‍റെ അരികുകള്‍ വെള്ളി പൂശിയതാണ്‌ .