Jammu-Kashmir Encounter: ജമ്മു കശ്മീരിലെ രജൗറിയിലെ ബാജി മാളിലെ വനമേഖലയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ അതി രൂക്ഷമായ ഏറ്റുമുട്ടലില്‍  2 സൈനികർക്ക് വീരമൃത്യു. 3 ഭീകരരെ പിടികൂടാനായി നടത്തിയ ശ്രമത്തിലാണ് 2 സൈനികർക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Gold Bangles Benefits: സ്വർണ്ണ വളകൾ ധരിക്കുന്നത് ഭാഗ്യം പ്രകാശിപ്പിക്കും!! പണം കൊണ്ട് കളിക്കും   
 
വനത്തിൽ ഭീകരർ നുഴഞ്ഞുകയറിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൈന്യത്തിന്‍റെയും പോലീസിന്‍റെയും പ്രത്യേക സേനയും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. സ്ഥലത്ത് ഇരുഭാഗത്തുനിന്നും വെടിവയ്പ്പ് നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് ഏറ്റുമുട്ടലിൽ 2 സൈനികർ വീരമൃത്യു വരിച്ചു. ഭീകരർ നടത്തിയ വെടിവെപ്പില്‍ മൂന്ന് സൈനികർക്ക് പരിക്കേറ്റു. 



Also Read:  Immigrant Population In US: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധന, ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്  
 
രജൗറിയിലെ കലകോട്ട് മേഖലയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വളഞ്ഞിരിയ്ക്കുകയാണ് എന്ന് പോലീസ് അറിയിച്ചു. 


കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജമ്മു കശ്മീരിലെ പിർ പഞ്ചൽ വനത്തിൽ നിരവധി ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. ഈ പ്രദേശം മുഴുവൻ എന്നും സൈന്യത്തിന് ഒരു വെല്ലുവിളിയാണ്. ഇവിടുത്തെ നിബിഡവനങ്ങളിൽ തീവ്രവാദികളുടെ ഒളിത്താവളങ്ങൾ ഏറെയാണ്. തീവ്രവാദികൾക്ക് പറ്റിയ താവളമാണ് ഈ വനങ്ങള്‍. ഉയര്‍ന്ന  പർവതങ്ങളും ഇടതൂർന്ന വനങ്ങളും ആൽപൈൻ വനങ്ങളും തീവ്രവാദികൾ മുതലെടുക്കുന്നു. കഴിഞ്ഞയാഴ്ച രജൗറിയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.