Immigrant Population In US: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധന, ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്

Immigrant Population In US:  റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയില്‍ അനധികൃത കുടിയേറ്റം നടത്തുന്നവരില്‍  ഇന്ത്യാക്കാര്‍ മൂന്നാം സ്ഥാനത്താണ്.  2017ൽ 600,000 ആയിരുന്നു ഇന്ത്യാക്കാരായ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം. എന്നാല്‍, 2021ൽ ഇത്  725,000 ആയി വര്‍ദ്ധിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 06:52 PM IST
  • അമേരിക്കയിലെ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ ഉറവിടം മെക്സിക്കോ ആണ്. എന്നാല്‍, റിപ്പോര്‍ട്ട് അനുസരിച്ച് മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2021-ൽ 4.1 ദശലക്ഷമായി കുറഞ്ഞു,
Immigrant Population In US: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധന, ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്

Immigrant Population In US: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.  അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 

Also Read:  Gold Bangles Benefits: സ്വർണ്ണ വളകൾ ധരിക്കുന്നത് ഭാഗ്യം പ്രകാശിപ്പിക്കും!! പണം കൊണ്ട് കളിക്കും   

റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയില്‍ അനധികൃത കുടിയേറ്റം നടത്തുന്നവരില്‍  ഇന്ത്യാക്കാര്‍ മൂന്നാം സ്ഥാനത്താണ്.  2017ൽ 600,000 ആയിരുന്നു ഇന്ത്യാക്കാരായ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം. എന്നാല്‍, 2021ൽ ഇത്  725,000 ആയി വര്‍ദ്ധിച്ചു. മെക്‌സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം മൂന്നാം സ്ഥാനത്താണ്‌ ഇന്ത്യ നിലകൊള്ളുന്നത്. പ്യൂ റിസർച്ച് സെന്‍റ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 

Also Readd:  Vitamin B12 Deficiency: നഖങ്ങള്‍ പറയും വിറ്റാമിൻ ബി12 ന്‍റെ കുറവ്, എങ്ങിനെ തിരിച്ചറിയാം 
 
സെൻസസ് ഡാറ്റയും മറ്റ് ഉറവിടങ്ങളും അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് കാണിക്കുന്നത് യുഎസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 10.21 ദശലക്ഷത്തിൽ എത്തിയെന്നാണ്. ഈ സംഖ്യ അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനവും വിദേശികളിൽ ജനിച്ചവരുടെ  ജനസംഖ്യയുടെ 22 ശതമാനവും പ്രതിനിധീകരിക്കുന്നു. 

അമേരിക്കയിലെ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ ഉറവിടം മെക്സിക്കോ ആണ്. എന്നാല്‍, റിപ്പോര്‍ട്ട് അനുസരിച്ച്  മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2021-ൽ 4.1 ദശലക്ഷമായി കുറഞ്ഞു, 1990കൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍, മറ്റ് പ്രദേശങ്ങളിൽ നിന്ന്, പ്രത്യേകിച്ച്  ഏഷ്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനയാണ്‌ കാണിക്കുന്നത്. 

2017-നെ അപേക്ഷിച്ച് 2021-ൽ 240,000 അനധികൃത കുടിയേറ്റക്കാരുമായി മധ്യ അമേരിക്കയിലാണ് അനധികൃത കുടിയേറ്റത്തില്‍ ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായിരിയ്ക്കുന്നത്. 2021-ൽ ഏറ്റവും വലിയ അനധികൃത കുടിയേറ്റ ജനസംഖ്യയുള്ള ആറ് സംസ്ഥാനങ്ങളില്‍ കാലിഫോർണിയ (1.9 ദശലക്ഷം), ടെക്സസ് (1.6 ദശലക്ഷം), ഫ്ലോറിഡ (900,000), ന്യൂയോർക്ക് (600,000), ന്യൂജേഴ്സി (450,000), ഇല്ലിനോയിസ് (400,000)  എന്നിവ ഉള്‍പ്പെടുന്നു. അമേരിക്കയിലെ മൊത്തം അനധികൃത കുടിയേറ്റ ജനസംഖ്യയുടെ 60 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിലാണ്.

അമേരിക്കയിലെ നിയമാനുസൃത കുടിയേറ്റ ജനസംഖ്യയുമായി അനധികൃത കുടിയേറ്റ ജനസംഖ്യ ഈ റിപ്പോർട്ട് താരതമ്യം ചെയ്യുന്നു. നിയമാനുസൃതമായ കുടിയേറ്റ ജനസംഖ്യയും 8 ദശലക്ഷത്തിലധികം വർദ്ധിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News