Jammu Kashmir encounter: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ചു
Kashmir Zone Police: നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുള്ള മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഷോപ്പിയാനിൽ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനിലെ സൈനപോര മേഖലയിലെ മുൻജ് മാർഗിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തെരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുള്ള മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി കശ്മീർ സോൺ പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട മൂന്ന് ലഷ്‌കറെ ത്വയ്ബ ഭീകരരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. ഒരാൾ ഷോപ്പിയാനിലെ ലത്തീഫ് ലോൺ ആണ്. കശ്മീരി പണ്ഡിറ്റ് പുരാണ കൃഷ്ണ ഭട്ടിനെ കൊലപ്പെടുത്തിയതിൽ ഇയാൾക്ക് പങ്കുണ്ട്.
ALSO READ: ഇന്ത്യ-ചൈന സംഘർഷം: അതിർത്തിയിൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ച് ചൈന, വ്യോമനിരീക്ഷണം കൂട്ടാൻ ഇന്ത്യ
രണ്ടാമത്തെയാൾ അനന്ത്നാഗിലെ ഉമർ നസീർ ആണ്. നേപ്പാളിലെ ബഹാദൂർ ഥാപ്പയെ കൊലപ്പെടുത്തിയതിൽ ഇയാൾക്ക് പങ്കുണ്ട്. ഒരു എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും തീവ്രവാദികളിൽ നിന്ന് കണ്ടെടുത്തതായും കശ്മീർ എഡിജിപി പറഞ്ഞു. മഞ്ച് മാർഗ് പ്രദേശത്തും തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...