കശ്മീര്‍ മാധ്യമപ്രവര്ത്തകന് ഷുജാത്ത് ബുഖാരിയുടെ കൊലയാളികളുടെ ചിത്രം പുറത്ത്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കശ്മീര്‍ എന്ന ദിനപത്രത്തിന്റെ എഡിറ്ററുമായ ഷുജാത്ത് ബുഖാരിയെ വെടിവച്ചു കൊന്നെന്നു സംശയിക്കുന്ന മൂന്നു പേരുടെ ചിത്രം പൊലീസ് പുറത്തു വിട്ടു.
ശ്രിനഗര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കശ്മീര്‍ എന്ന ദിനപത്രത്തിന്റെ എഡിറ്ററുമായ ഷുജാത്ത് ബുഖാരിയെ വെടിവച്ചു കൊന്നെന്നു സംശയിക്കുന്ന മൂന്നു പേരുടെ ചിത്രം പൊലീസ് പുറത്തു വിട്ടു.
ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേരും തുണി ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്.
പെരുന്നാളിന്റെ തലേന്ന് വൈകിട്ട് ഇഫ്താര്‍ വിരുന്നിന് പോകാനായി ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. ശ്രീനഗര്‍ പ്രസ് കോളനിയിലെ ഓഫീസിനു പുറത്ത് നിറുത്തിയിട്ട വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് ബുഖാരിക്ക് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2000 ത്തില്‍ ഇദ്ദേഹത്തിനു നേരെ വധശ്രമമുണ്ടായതിനുശേഷം സുരക്ഷയ്ക്കായി രണ്ട് പോലീസുകാരെ നിയോഗിച്ചിരുന്നു. ആക്രമണത്തില്‍ ഇരുവര്‍ക്കും വെടിയെറ്റിരുന്നു. ഇവരിലൊരാള്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞുവെന്നാണ് സൂചന. രണ്ടാമന്റെ നില ഗുരതരമാണ്.
1997 മുതല്‍ 2012 വരെ ഹിന്ദു ദിനപത്രത്തിന്റെ ശ്രീനഗര്‍ പ്രത്യേക ലേഖകനായിരുന്നു അദ്ദേഹം. ഫ്രണ്ട്ലൈന് മാസികയിലും പിന്നീട് പ്രവര്‍ത്തിച്ചു. പാകിസ്ഥാനുമായുള്ള അനുരഞ്ജനത്തിനുള്ള സമാന്തര ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു അദ്ദേഹം
സംഭവത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ദുഃഖം രേഖപ്പെടുത്തി. പുണ്യദിനമായ റംസാനില്‍ വരെ ഭീകരതയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കണ്ണില്‍ ചോരയില്ലാത്ത ഈ ആക്രമണത്തെ അപലപിക്കുന്നുവെന്നും മെഹബൂബ പറഞ്ഞു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഷുജാത്ത് ബുഖാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
പാകിസ്ഥാന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, പത്രാധിപ സംഘടനയായ എഡിറ്റേഴ്സ് ഗൈഡ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.