New Delhi: ജമ്മു കശ്മീരിന്‍റെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി  വിളിച്ച ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന്  പരിസമാപ്​തി.   മൂന്നര മണിക്കൂറോളം  നീണ്ട യോഗത്തില്‍ കാശ്മീരിനെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ കേന്ദ്ര  സര്‍ക്കാര്‍ വ്യക്തമാക്കി... 


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു-കശ്​മീരിലെ  മുഖ്യധാരാ രാഷ്​ട്രീയ ​േനതാക്കളുടെ യോഗം തികച്ചും സൗഹാര്‍ദപൂര്‍ണമായ അന്തരീക്ഷത്തിലായിരുന്നുവെന്നാണ് യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചത്. 


ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന  ആര്‍ട്ടിക്കിള്‍  370  (Article 370) റദ്ദാക്കിയ ശേഷം ആദ്യമായാണ്​ NDA സര്‍ക്കാര്‍ ജമ്മു-കശ്​മീരിലെ മുഖ്യധാരാ രാഷ്​ട്രീയ ​നേതാക്കളുടെ യോഗം വിളിക്കുന്നത്​. നാല്​ മുന്‍ മുഖ്യമന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളുമടക്കം 14 പേരെയാണ്​ പ്രധാനമന്ത്രി  യോഗത്തിന്​ വിളിച്ചത്​.


അതേസമയം,  ജമ്മു കശ്മീരിന്‍റെ  പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി  പ്രദേശത്ത്  ജനാധിപത്യ പ്രക്രിയ പുനസ്ഥാപിക്കുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.  മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം സർവകക്ഷി യോഗത്തിൽ പ്രഖ്യാപിച്ചു.


കശ്മീർ ജനതയുടെ ഉന്നമനത്തിനായി കശ്മീരിലെ നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണം . ജമ്മു കശ്മീരിലെ ഒരു മരണം പോലും വേദനാജനകമാണെന്നും യുവാക്കളെ സംരക്ഷിക്കേണ്ടത് കൂട്ടായ കടമയാണെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ യുവാക്കൾക്ക് അവസരങ്ങൾ നൽകേണ്ടതുണ്ടെന്നും രാജ്യത്തിനായി അവര്‍ അതിലേറെ തിരിച്ചുതരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  


ജമ്മു കശ്മീരിലെ  ജനങ്ങൾക്കിടയിൽ പുതിയ പ്രതീക്ഷയും അഭിലാഷങ്ങളും ഉണ്ടാകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 


അഴിമതി രഹിത ഭരണം ആളുകൾക്ക് അനുഭവപ്പെടുമ്പോൾ ജനങ്ങളൂടെ വിശ്വാസത്തിന് പ്രചോദനമാകും, ജനങ്ങൾ ഭരണകൂടത്തോട് സഹകരിക്കും. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും എല്ലാവരും ജമ്മു കശ്മീർ ജനങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കണം . ജമ്മു കശ്മീരിലെ എല്ലാവർക്കും സുരക്ഷയുടെയും അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്, ഡല്‍ഹിയ്ക്കും  കശിമീരിനും ഇടയിൽ ദൂരം പാടില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
 
എന്നാല്‍ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍, തങ്ങള്‍ വിവിധ വിഷയങ്ങള്‍ മുന്നോട്ടുവച്ചെന്നും കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്നുമാണ് സി.പി.ഐ.എം നേതാവ് യൂസുഫ് തരിഗാമിഅഭിപ്രായപ്പെട്ടത്.


ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചില്ല. സംസ്ഥാന പദവി പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് നടത്തുക, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, എല്ലാ രാഷ്ട്രീയ തടവുകാരെയു മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.


Also Read: PM Modi - J&K Leaders Meeting : കാശ്മീരിലെ രാഷ്ട്രീയ പാർട്ടികളുമായി പ്രധാനമന്ത്രി ഇന്ന് സർവ്വകക്ഷി യോഗം ചേരും


ജനങ്ങളുടെ തകര്‍ന്ന വിശ്വാസം പുനഃസ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്‍റെ കടമയാണെന്നായിരുന്നു  നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്  ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.


2019 ആഗസ്റ്റിലായിരുന്നു  കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന് നല്‍കി വന്നിരുന്ന  പ്രത്യേക പദവി  റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.