ന്യൂഡ‍ൽഹി: റെയിൽവേ ബോർഡിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയായി ജയ വർമ്മ സിൻഹ. 105 വർഷത്തിനിടെ ഇത് ആദ്യമായാണ് റെയിൽവേ ബോർഡ‍ിന്റെ തലപ്പത്ത് ഒരു വനിത ചുമതലയേൽക്കുന്നത്. ജയ വർമ്മ സിൻഹയെ സിഇഒ, ചെയർപേഴ്സൺ ആക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അനിൽ കുമാർ ലഹോട്ടി ചുമതലയൊഴിയുന്ന പദവിയിലേക്കാണ് ജയ വർമ എത്തുന്നത്. സെപ്റ്റംബർ 1ന് ജയ വർമ്മ ചുമതലയേൽക്കും. 2024 ഓഗസ്റ്റ് 31 വരെയാണ് കാലാവധി. നിലവിൽ അപെക്‌സ് റെയിൽവേ ബോഡി അംഗമാണ് (ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്‌മെന്റ്) ജയ വ‍ർമ്മ സിൻഹ. 1986-ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ (IRTS) ചേർന്ന ജയ, നോർത്തേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ എന്നീ മൂന്ന് റെയിൽവേ സോണുകളിൽ ജോലി ചെയ്തു.


ALSO READ: മുംബൈയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഒരു പ്രതിദിന വിമാന സർവീസ് കൂടി 


ഒഡീഷയിൽ 300-ഓളം പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ ബാലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സങ്കീർണ്ണമായ സിഗ്നലിംഗ് സംവിധാനത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച റെയിൽവേയുടെ പൊതുമുഖമായിരുന്നു ജയ വർമ്മ സിൻഹ. ബംഗ്ലാദേശിലെ ധാക്കയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിൽ റെയിൽവേ ഉപദേഷ്ടാവായി നാല് വർഷം സേവനമനുഷ്ഠിച്ച ജയ, കൊൽക്കത്തയെയും ധാക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രി എക്സ്പ്രസ് സർവീസിന്റെ ഉദ്ഘാടനത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.