ചെന്നൈ : അണ്ണാ ഡി.എം.കെ അക്കൗണ്ടില്‍ നിന്നും പണമിടപാടുകള്‍ നടത്താന്‍ മറ്റാരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ബാങ്കുകള്‍ക്കു കത്തയച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉള്‍പ്പെടുത്തി ഒ. പനീര്‍ശെല്‍വം കാരൂര്‍ വൈസ്യബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കത്തയച്ചു.  ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനു പിന്നാലെയാണ് പാര്‍ട്ടി അക്കൗണ്ട് മറ്റാരെയും ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടത്. 


പാർട്ടിക്ക് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുവരെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി, ഡപ്യൂട്ടി ജനൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയവർ തുടരുമെന്നും പനീർസെൽവം അവകാശപ്പെട്ടു.  നിലവിലെ നിയമത്തിന് അനുസരിച്ച് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പദം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ശശികലയെ ആ സ്ഥാനത്തേക്ക്  തിരഞ്ഞെടുത്തത് പ്രത്യേക സാഹചര്യത്തിലാണെന്നും പനീര്‍ശെല്‍വം പറഞ്ഞു. 


ശശികലയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ, പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തുനിന്നും പനീര്‍ശെല്‍വത്തെ നീക്കിയിരുന്നു. 


പൊയസ് ഗാര്‍ഡനില്‍ ശശികലയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രിയില്‍ ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പകരം വനം മന്ത്രി ശ്രീനിവാസനെ ട്രഷററായി നിയമിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനം തള്ളിക്കളഞ്ഞു കൊണ്ടാണ് പനീര്‍ശെല്‍വത്തിന്റെ നടപടി.