ഉപയോഗശൂന്യമായ ജീൻസുകൾക്ക് പല രീതിയിലും രൂപമാറ്റം സംഭവിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് അല്ലെ..   പാന്റ് ആണെങ്കിൽ അത് കീറിപ്പോകുകയോ അല്ലെങ്കിൽ എന്തെങ്കിലും കേടുപാട് സംഭവിക്കുകയോ ചെയ്താൽ നമ്മൾ അതിനെ ഷോർട്ട്സ് ആക്കുകയോ അല്ലെങ്കിൽ അതിനെ മറ്റെന്തെങ്കിലും ആക്കി നാം അതിനെ മാറ്റി ഉപയോഗിക്കാറുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING


എന്നാൽ ഇവിടെ ഇതാ ഉപയോഗശൂന്യമായ ജീൻസുകൾക്ക് രൂപമാറ്റം സംഭവിച്ചിരിക്കുന്നത് എങ്ങനാണെന്ന് കണ്ടോ? ജീൻസുകൾ ചെടിച്ചെട്ടികളായിട്ടാണ് ഇവിടെ രൂപമാറ്റം സംഭവിച്ചിരിക്കുന്നത്.  കേൾക്കുമ്പോൾ അതിശയം തോന്നുന്നുവെങ്കിലും ഇത് സത്യമാണ് കേട്ടോ.  ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.  Lock down കാലത്ത് പല creativity യും നമ്മൾ കണ്ടുവെങ്കിലും ഇത് തികച്ചും വ്യത്യസ്തമാണ്.  



ജീൻസിന്റെ അടിഭാഗം കെട്ടുകയോ തുന്നുകയോ ചെയ്യുക.  ശേഷം അതിൽ മണ്ണ് നിറച്ച് ചെടികൾ നടുക. കാണാൻ നല്ല രസമാണ് കേട്ടോ.  വിദേശരാജ്യങ്ങളിൽ പലയിടത്തും ഇത്തരത്തിൽ ചെടികൾ നടാറുണ്ട് എന്നാണ് റിപ്പോർട്ട്.  പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നുപറയുന്നത് ജീൻസിൽ നടേണ്ടത് ധാരാളം വെള്ളവും വളവും വേണ്ടാത്ത പടർന്നു പന്തലിക്കാത്ത ചെടികളെയാണ് എന്നതാണ്.