Jharkhand News: ഹേമന്ത് സോറൻ അറസ്റ്റില്‍, ചമ്പയ് സോറൻ ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി
Jharkhand News: സോറന്‍ അറസ്റ്റിലാവും എന്ന സൂചന ലഭിച്ച ഉടന്‍ തന്നെ ഭരണസഖ്യം പുതിയ നേതാവിനെ തിരഞ്ഞെടുത്ത് സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ഇതിനായി ഗവർണറോട് അനുമതി തേടുകയും ചെയ്തിരുന്നു.
Jharkhand News: ഭൂമി കുംഭകോണക്കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ED) കസ്റ്റഡിയില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. അഴിമതി കേസില്‍ അറസ്റ്റിലായ ഹേമന്ത് സോറൻ 15 ദിവസത്തേക്ക് റാഞ്ചിയിൽ ഇഡി കസ്റ്റഡിയിൽ തുടർന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കാങ്കെ റോഡിലെ വസതിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ ഹേമന്ത് സോറനെ ED ചോദ്യം ചെയ്യുകയായിരുന്നു. സോറന്‍റെ മറുപടിയിൽ തൃപ്തരാകാത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ ഇഡി തീരുമാനിച്ചത്.
Also Read: ED Summons to Arvind Kejriwal: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അഞ്ചാം തവണ സമൻസ്
സോറന്‍ അറസ്റ്റിലാവും എന്ന സൂചന ലഭിച്ച ഉടന്‍ തന്നെ ഭരണസഖ്യം പുതിയ നേതാവിനെ തിരഞ്ഞെടുത്ത് സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ഇതിനായി ഗവർണറോട് അനുമതി തേടുകയും ചെയ്തിരുന്നു. നിയമസഭാ കക്ഷി നേതാവായി ചമ്പയ് സോറനെ തിരഞ്ഞെടുക്കുകയും ചെയ്തു. നേരത്തെ, ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പന സോറന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ കല്‍പനയെ പിന്തുണയ്ക്കുന്നവര്‍ വിരളമായതോടെ പാര്‍ട്ടിയുടെ തീരുമാനത്തിന് സോറന്‍ വഴങ്ങുകയായിരുന്നു.
ന്യൂഡൽഹിയിലെ ശാന്തി നികേതനിലുള്ള ഹേമന്ത് സോറന്‍റെ വസതിയിൽ നിന്ന് തിങ്കളാഴ്ച 36 ലക്ഷം രൂപയും ഒരു ബിഎംഡബ്ല്യു കാറും ചില രേഖകളും ഇഡി കണ്ടെടുത്തിരുന്നു. ഇഡി അദ്ദേഹത്തോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു, എന്നാല്‍ സോറന്‍റെ മറുപടിയിൽ ഇഡി തൃപ്തരല്ല. പണവും കാറും തന്‍റെയല്ല എന്നാണ് സോറന്‍ മറുപടി നല്‍കിയിരിയ്ക്കുന്നത്. ഇതിനുപുറമെ, റാഞ്ചിയിലെ ബദ്ഗായ് പ്രദേശത്തെ ഏകദേശം നാല് ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സോറൻ നൽകിയ മറുപടികളിൽ ഇഡി ഉദ്യോഗസ്ഥർ തൃപ്തരല്ല.
ഹേമന്ത് സോറനെ ED പിന്തുടരാന്‍ കാരണം? കേസുകള്‍ എന്തെല്ലാമാണ്?
2020– 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു. ഖനന വകുപ്പിന്‍റെ ചുമതലയുള്ള സോറൻ തന്‍റെ പദവി ദുരുപയോഗപ്പെടുത്തി റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി. ഇത് കൂടാതെ നിരവധി കള്ളപ്പണ കേസുകള്‍ സോറനെതിരെ ED ഫയല്‍ ചെയ്തിട്ടുണ്ട്.
ഏറെ തവണ ED സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യലിന് സോറന്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടിയുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മുന്നോട്ടു നീങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.