Rahu Budh Yuti 2024: ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ മഹായോഗം!! 15 വർഷത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും

Rahu Budh Yuti 2024: വേദ ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും നിശ്ചിത സമയത്ത് സംക്രമിക്കുകയും അത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. അതേപോലെ ജ്യോതിഷ പ്രകാരം, ഏതെങ്കിലും രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ സംക്രമിക്കുമ്പോള്‍ ശുഭവും അശുഭകരവുമായ ഒരു സംയോജനവും ഉണ്ടാകുന്നു. 

15 വർഷത്തിനു ശേഷം, മീനരാശിയില്‍ ബുധൻ, രാഹു എന്നിവയുടെ സംയോജനമാണ് നടക്കാന്‍ പോകുന്നത്...!! 

1 /4

മാർച്ച് 7 ന് രാഹുവും ബുധനും മീനരാശിയിൽ പ്രവേശിച്ച് ഒരു സംയോജനം ഉണ്ടാക്കും. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തിൽ ഗ്രഹയോഗത്തിന്‍റെ ശുഭ, അശുഭകരമായ ഫലങ്ങൾ കാണാൻ കഴിയും. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ 15 വർഷത്തിന് ശേഷമാണ് സംഭവിക്കുന്നത്‌. എന്നാല്‍ ജ്യോതിഷം പറയുന്നതനുസരിച്ച് ഗ്രഹങ്ങളുടെ ഈ സംയോജനം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ കാലയളവിൽ, ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ഓഹരി, ലോട്ടറി മുതലായവയിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആ 3 ഭാഗ്യ രാശികള്‍ ഏതൊക്കെയാണ് എന്നറിയാം ...  

2 /4

മിഥുനം രാശി  (Gemini Zodiac Sign) ജ്യോതിഷ പ്രകാരം, മിഥുനം രാശിക്കാർക്ക് രാഹു ബുധന്‍ സംയോജനം മംഗളകരമായ നേട്ടങ്ങൾ നല്‍കും. മിഥുന രാശിയുടെ കർമ്മഭവനത്തിലാണ് ഈ സംയോജനം ഉണ്ടാകാൻ പോകുന്നത്. ഇത് ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾ സമ്മാനിക്കും. കരിയറിൽ വിജയം ലഭിക്കും. നിങ്ങൾ വിദേശത്ത് പഠിക്കാൻ പദ്ധതിയിടുന്നുണ്ട് എങ്കില്‍ അതില്‍ വിജയിക്കും. ബിസിനസും  പുതിയ ജോലിയും ആരംഭിക്കാനുള്ള ശുഭ സമയമാണ്. ഈ സമയം വ്യക്തിക്ക് ആഗ്രഹിച്ച പുരോഗതി ലഭിക്കും. പിതാവുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. പൂർവ്വിക സ്വത്തിൽ ഓഹരി ലഭിക്കാം. ഈ സമയത്ത് സാമ്പത്തിക നേട്ടത്തിന് വലിയ സാധ്യതകളുണ്ട്. 

3 /4

കർക്കിടകം രാശി (Cancer Zodiac Sign) ഈ രാശിചിഹ്നത്തിന്‍റെ ഒമ്പതാം ഭാവത്തിൽ ഈ സംയോജനം രൂപപ്പെടാൻ പോകുന്നു. ആ ഒരു സാഹചര്യത്തിൽ, കർക്കിടക രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ഭാഗ്യത്തിന്‍റെ പിന്തുണ എപ്പോഴും ഉണ്ടാകും. മുടങ്ങികിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാകും. മതപരമായ പ്രവർത്തനങ്ങളിലുള്ള താൽപര്യവും വർദ്ധിക്കും. വിദേശയാത്രയ്ക്ക് സാധ്യത, ഇതിൽ നേട്ടമുണ്ടാകും. ഏതെങ്കിലും പുതിയ ബിസിനസ് അല്ലെങ്കിൽ ജോലി ആരംഭിക്കാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, അതിൽ വിജയിക്കാൻ കഴിയും. പണത്തിന്‍റെ വരവോടെ കുടുംബത്തിലും സമൂഹത്തിലും ബഹുമാനം വർദ്ധിക്കും. പുതിയ ജോലി ആരംഭിക്കും, വിജയസാധ്യത ശക്തമാണ്. 

4 /4

കുംഭം രാശി  (Aquarius Zodiac Sign) ജ്യോതിഷമനുസരിച്ച്, കുംഭം രാശിക്കാര്‍ക്ക് ഈ സംയോജനം ഏറെ ഗുണം ചെയ്യും. കുംഭ രാശിക്കാരുടെ സമ്പത്തിന്‍റെയും സംസാരത്തിന്‍റെയും സ്ഥാനത്താണ് ഈ സംയോജനം രൂപപ്പെടുന്നത്. ആ ഒരു സാഹചര്യത്തിൽ, ഈ രാശിക്കാര്‍ക്ക് വലിയ സമ്പത്ത് നേടാനുള്ള ഭാഗ്യം വന്നു ചേരും. ബിസിനസിലും വലിയ ലാഭം ഉണ്ടാകും. നിങ്ങൾക്ക് ഒരു നല്ല പ്രോജക്റ്റും ലഭിച്ചേക്കാം. ഇതിലൂടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ സംസാരത്തിന്‍റെ ശൈലി നിങ്ങളുടെ ജോലിയില്‍ വിജയം സമ്മാനിക്കും. മേലധികാരിയുടെ പ്രീതി പിടിച്ചു പറ്റാന്‍ ഇത് സഹായിയ്ക്കും.  ബാങ്കിംഗ്, മാർക്കറ്റിംഗ്, മാധ്യമം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം സന്തോഷകരമായിരിക്കും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola