Jharkhand Election 2024 Voting: ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 43 മണ്ഡലങ്ങൾ വിധിയെഴുതും
Jharkhand Elections 2024: മുൻ മുഖ്യമന്ത്രി ചമ്പൈ സോറനും, അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം 683 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്
റാഞ്ചി: ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 43 മണ്ഡലങ്ങളാണ് ഇവിടെ ഇന്ന് വിധിയെഴുത്ത് നടത്തുന്നത്. അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
Also Read: വയനാട്ടിലും ചേലക്കരയിലും ആര് വാഴും, ആര് വീഴും, വിധിയെഴുത്ത് ഇന്ന്
ഇതിൽ ഏറ്റവും ശ്രദ്ധേയ മണ്ഡലം മുൻ മുഖ്യമന്ത്രി ചംപായ് സോറൻ മത്സരിക്കുന്ന സെരായ്‌കെലയാണ്. മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ നിർബന്ധിതനായതിനെ തുടർന്ന് ജെ.എം.എം.വിട്ട ചംപായ് ഇത്തവണ സെരായ്‌കെലയിൽ ബിജെപി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ചംപായിയെ എതിരിടുന്നത് കഴിഞ്ഞതവണ അദ്ദേഹത്തിനെതിരേ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഗണേശ് മഹാലിയാണ്.
ചംപായ്‌യുടെ മകൻ ബാബുലാൽ സോറൻ തൊട്ടടുത്തുള്ള ഘട്ശില മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുൻ മുഖ്യമന്ത്രി രഘുബർദാസിൻറെ മരുമകൾ പൂർണിമ സാഹു എന്നിവരും ബിജെപിയുടെ സ്ഥാനാർഥികളായി ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നുണ്ട്. മീര മുണ്ട പോട്കയിലും പൂർണിമ ജംഷേദ്പുർ ഈസ്റ്റിലുമാണ് ജനവിധി തേടുന്നത്.
Also Read: കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, ചിങ്ങ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!
20 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതുമണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഇതിൽ കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങൾ നിർണായകമാണ്. കഴിഞ്ഞതവണ 14-ൽ 11-ഉം നേടിയത് ജെഎംഎം ആണ്. രണ്ടാംഘട്ട പോളിംഗ് 38 മണ്ഡലങ്ങളിൽ ഈ മാസം 20 ന് നടക്കും.
ശരിക്കും പറഞ്ഞാൽ രാജ്യം ഇന്ന് വിവിധ തിരഞ്ഞെടുപ്പുകളുടെ ചൂടിലാണ്. കേരളത്തിലെ വയനാടും ചേലക്കരയും കൂടാതെ രാജസ്ഥാനിലെ ഏഴ്, പശ്ചിമ ബംഗാളിലെ ആറ്, അസമിലെ അഞ്ച്, ബിഹാറിലെ നാല്, കര്‍ണാടകയിലെ മൂന്ന്, മധ്യപ്രദേശിലെ രണ്ട്, ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഖാലയിലെ ഓരോ സീറ്റിലും ഇന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.
പാലക്കാടിനൊപ്പം ഉത്തര്‍പ്രദേശിലെ ഒമ്പത്, പഞ്ചാബിലെ നാല് സീറ്റിലും ഈ മാസം 20 നാണ് വോട്ടെടുപ്പ്. സിക്കിമിലെ സോറങ്-ചാക്കുങിലെയും നാംചി സിങ്ങിതങ് സീറ്റുകളില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) അംഗങ്ങളായ ആദിത്യ ഗോലേയും സതീശ് ചന്ദ്ര റായിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.