ന്യൂഡല്‍ഹി: സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന് ദളിത്‌ നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന 'യുവ ഹുങ്കാര്‍ റാലി'ക്ക് അനുമതി നിഷേധിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു ജിഗ്നേഷ്.



തെരഞ്ഞെടുപ്പിലൂടെ വിജയിച്ച് അധികാരത്തിലെത്തിയ ഒരു ജനപ്രതിനിധിക്ക് സംസാരിക്കാനുള്ള അനുമതി നല്‍കുന്നില്ല എന്നത് കഷ്ടമാണ്. തങ്ങള്‍ വളരെ സമാധാന പൂര്‍വ്വവും ജനാധിപത്യപരവുമായ റാലി നടത്താനാണ് ശ്രമിക്കുന്നതെന്നും ജിഗ്നേഷ് പറഞ്ഞു