Bank of Baroda യിൽ 511 ഒഴിവുകൾ, അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
അഞ്ച് വർഷത്ത കരാർ അടിസ്ഥാനത്തിലാണ് ജോലി. അഞ്ച് വർഷത്തിന് ശേഷം ബാങ്കിന് കാലവധി പുതുക്കാൻ സാധിക്കുന്നതാണ്.
Bank of Baroda യിൽ വിവിധ തസ്തികയിലായി 511 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. ബാങ്കിങ് മേഖലയിൽ പ്രവർത്തന പരിചയമുള്ളവരുടെ അപേക്ഷയാണ് ബാങ്ക് പരിഗണിക്കുന്നത്. BOB യുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 29താണ് അപേക്ഷ സമർപ്പിക്കേണ്ട് അസാന തിയതി.
ഒഴിവുകൾ വന്നിരിക്കുന്ന തസ്തികകൾ, ബ്രാക്കറ്റിൽ ഒഴുവകൾ എത്ര എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
1. സീനിയർ റിലേഷൻഷിപ്പ് മാനേജർ (407)
2. ഇ-വെൽത്ത് റിലേഷൻഷിപ്പ് മാനേജർ (50)
3. റ്റെറിറ്റോറി ഹെഡ് (44)
4. ഗ്രൂപ്പ് ഹെഡ് (6)
5. പ്രോഡക്ട് ഹെഡ് (ഇൻവെസ്റ്റമെന്റ് റിസേർച്ച്) (1)
6. ഹെഡ് (ഓപറേഷൻസ് ആൻഡ് ടെക്നോളജി (1)
7. ഡിജിറ്റൽ സേൽസ് മാനേജർ (1)
8. ഐടി ഫണഷണൽ അനാലിസ്റ്റ്- മാനേജർ (1)
ALSO READ : Punjab National Bank ന്റെ തിരുവനന്തപുരം സർക്കളിൽ 23 ഒഴിവുകൾ, പത്ത് പാസാകത്തവർക്കും അപേക്ഷിക്കാം
ശമ്പളം
ബാങ്കിന്റെ പേ സ്കെയിൽ അനുസരിച്ചാണ് ശമ്പളം നിശ്ചിയിക്കുന്നത്. കൂടാതെ നിലവിലെ ശമ്പളം അനുസരിച്ച് പുതിയ പേ സ്കെയിൽ തീരുമാനിക്കുക. സീനിയർ റിലേഷൻഷിപ്പ് മാനേജർ, ഇ-വെൽത്ത് റിലേഷൻഷിപ്പ് മാനേജർ, റ്റെറിറ്റോറി ഹെഡ് എന്നിവർക്ക് വേരിബൽ പേയ്മെന്റ് ബാധകമാണ്.
അഞ്ച് വർഷത്ത കരാർ അടിസ്ഥാനത്തിലാണ് ജോലി. അഞ്ച് വർഷത്തിന് ശേഷം ബാങ്കിന് കാലവധി പുതുക്കാൻ സാധിക്കുന്നതാണ്.
ALSO READ : NTPC Recruitment 2021: എൻടിപിസി 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 15 വരെ അപേക്ഷകൾ സ്വീകരിക്കും
അപേക്ഷ അയക്കുന്നത്
ജനറൽ കേറ്റഗറി ഉള്ളവർക്ക് 600 രൂപയാണ് അപേക്ഷ ഫീ. എസ് സി എസ്ടി, പിഡബ്ല്യൂഡി വിഭാഗത്തിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷ.
ALSO READ : EMRS Recruitment 2021: എൻഇഎസ്ടിഎസിൽ 3479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 2 ലക്ഷം രൂപ വരെ
എങ്ങനെ അപ്ലൈ ചെയ്യേണ്ടത്
ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഈമെയിൽ ഐഡി, മൊബൈൽ ഫോൺ നമ്പർ വഴിയാണ അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പേജ് കരിയർ പേജിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...