EMRS Recruitment 2021: എൻഇഎസ്ടിഎസിൽ 3479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 2 ലക്ഷം രൂപ വരെ

ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  17 സംസ്ഥാനങ്ങളിലായി ആണ് ഒഴിവുകൾ ഉള്ളത്. 

Last Updated : Apr 5, 2021, 05:44 PM IST
  • ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • 17 സംസ്ഥാനങ്ങളിലായി ആണ് ഒഴിവുകൾ ഉള്ളത്.
  • പട്ടിക വകുപ്പ് ക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
  • 2021 ഏപ്രിൽ 30 വരെ അപേക്ഷകൾ സ്വീകരിക്കും.
EMRS Recruitment 2021: എൻഇഎസ്ടിഎസിൽ 3479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 2 ലക്ഷം രൂപ വരെ

പട്ടിക വകുപ്പ് ക്ഷേമ മന്ത്രാലയത്തിന്റെ ( The Ministry of Tribal Affairs) ഭാഗമായി നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് 3479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലായി ആണ് ഒഴിവുകൾ ഉള്ളത്. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ പട്ടിക വകുപ്പ് ക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്യുവേറ്റ് അധ്യാപകർ, പരിശീലനം ലഭിച്ചിട്ടുള്ള ഗ്രാജ്യൂവേറ്റ് അധ്യാപകർ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2021 ഏപ്രിൽ 30 വരെ അപേക്ഷകൾ സ്വീകരിക്കും. 2 ലക്ഷം രൂപ വരെയാണ് ശമ്പളം (Salary).

ALSO READ: RBI Recruitment: 841 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; എപ്പോൾ അപേക്ഷിക്കാം? എങ്ങനെ തുടങ്ങി അറിയേണ്ടതെല്ലാം

പ്രിൻസിപ്പൽ - ലെവൽ 12, 78,800 രൂപ മുതൽ 2,09,200 രൂപ വരെയാണ് ശമ്പളം.

വൈസ് പ്രിൻസിപ്പൽ - ലെവൽ 10 - 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം.

പോസ്റ്റ് ഗ്രാജ്യുവേറ്റ് അധ്യാപകർ - ലെവൽ 8 -  47,600 രൂപ മുതൽ 1,51,100 രൂപ വരെയാണ് ശമ്പളം.

പരിശീലനം ലഭിച്ചിട്ടുള്ള ഗ്രാജ്യൂവേറ്റ് അധ്യാപകർ - ലെവൽ 7 -  44,900 രൂപ മുതൽ 1,42,400 രൂപ വരെയാണ് ശമ്പളം.

ALSO READ:  ESIC Recruitment 2021 Notification: 6552 യുഡിസി, സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രിൻസിപ്പൽമാരുടെ പോസ്റ്റുകളിലേക്ക് ആകെ 175 ഒഴിവുകളാണുള്ളത് (Post) . വൈസ് പ്രിൻസിപ്പൽ പോസ്റ്റുകളിലേക്ക് 116 ഒഴിവുകളും, പോസ്റ്റ് ഗ്രാജ്യുവേറ്റ് അധ്യാപകരുടെ പോസ്റ്റുകളിലേക്ക്  1244 ഒഴിവുകളുമാണ് ഉള്ളത്. അത് കൂടാതെ പരിശീലനം ലഭിച്ചിട്ടുള്ള ഗ്രാജ്യൂവേറ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് 1944 പേരെയാണ് വിളിച്ചിട്ടുള്ളത്.

ALSO READ:  IB & RAW Jobs, Recruitment : രഹസ്യാന്വേഷണ വിഭാ​ഗത്തിൽ എങ്ങിനെ ജോലി നേടാം,എങ്ങിനെ തയ്യറെടുക്കണം

പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷ ഫീസ് 2000 രൂപയാണ്. പോസ്റ്റ് ഗ്രാജ്യുവേറ്റ് അധ്യാപകർ, പരിശീലനം ലഭിച്ചിട്ടുള്ള ഗ്രാജ്യൂവേറ്റ് അധ്യാപകർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് നൽകേണ്ട അപേക്ഷ ഫീസ് (Fees) 1500 രൂപയാണ്.

ഓൺലൈനായി(online ലോഗിൻ ചെയ്‌ത ശേഷമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്‌ത കോപ്പിയും അയക്കേണ്ടതാണ്. മെയ് അവസാനമോ ജൂൺ ആദ്യ വാരമോ പരീക്ഷ സംഘടിപ്പിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News