ആധാർ കാർഡ് പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ്. കൂടാതെ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാനും ഒക്കെ ആധാർ കാർഡുമായി പാൻ കാർഡും മൊബൈൽ നമ്പറും ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ആധാർ കാർഡുമായി ബന്ധിപ്പിച്ച ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഓൺലൈനായി തന്നെ വെരിഫൈ ചെയ്യാൻ സാധിക്കും. അതിന് ചെയ്യേണ്ടത് ഇവയൊക്കെയാണ്.
UIDAI വെബ്സൈറ്റലിൽ കയറിയ ശേഷം 12 അക്ക മൊബൈൽ നമ്പർ നൽകുക
തുടർന്ന് നിങ്ങളുടെ ഇമെയിൽ ഐഡിയാണ് വെരിഫൈ ചെയ്യേണ്ടതെങ്കിൽ ഇമെയിൽ അഡ്രസ്സും സെക്യൂരിറ്റികോഡും നൽകുക.
അപ്പോൾ തന്നെ നിങ്ങളുടെ ഇമെയിൽ ഐഡിയിൽ ഒരു OTP ലഭിക്കും. ഇമെയിൽ ഐഡി വെരിഫൈ ചെയ്യാനായി ആ OTP നൽകുക.
ഉടൻ തന്നെ വെരിഫിക്കേഷൻ പൂർത്തിയായതായി അറിയിച്ച് കൊണ്ട് നോട്ടിഫിക്കേഷനും ഇമെയിലും ലഭിക്കും. മൊബൈൽ നമ്പർ വെരിഫൈ ചെയ്യണമെങ്കിൽ ഇതേ സ്റ്റെപ്പുകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇമെയിൽ അഡ്രസ്സിന് പകരം മൊബൈൽ നമ്പർ നൽകുക.