നാഷണൽ തെർമൽ പവർ കോർപറേഷൻ ലിമിറ്റഡ് (NTPC)  35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ്, സീനിയർ എക്‌സിക്യൂട്ടീവ്, സ്പെഷ്യലിസ്റ്റ് എന്നീ പോസ്റ്റുകളിലെ ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാഷണൽ തെർമൽ പവർ കോർപറേഷൻ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ ntpccareers.net ലൂടെയാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്. ഏപ്രിൽ 1 നാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. ഏപ്രിൽ 15 വരെ മാത്രമേ അപേക്ഷ സ്വീകരിക്കൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ 35 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സേഫ്റ്റി എക്സ്ക്യൂട്ടീവിന്റെ പോസ്റ്റിൽ 13 ഒഴിവുകളാണ് ഉള്ളത്. അത് കൂടാതെ എക്സിക്യൂട്ടീവ് (ഐടി ഡാറ്റാ സെന്റർ / ഡാറ്റ റിക്കവറി) (Data) പോസ്റ്റുകളിൽ 5 ഒഴിവും സീനിയർ എക്സിക്യൂട്ടീവ് (സോളാർ) പോസ്റ്റുകളിൽ 1 ഒഴിവും സ്പെഷ്യലിസ്റ്റ് (സോളാർ) പോസ്റ്റിൽ 1 ഒഴിവും ഉണ്ട്.


ALSO READ: 7th pay Commission : സർക്കാർ പിടിച്ച് വെച്ച DA ഉടൻ തന്നെ നൽകുമെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ ഉറപ്പ് നൽകി‌‌


അപേക്ഷിക്കാനുള്ള വിദ്യഭ്യാസ യോഗ്യത


സേഫ്റ്റി എക്സ്ക്യൂട്ടീവ് : മെക്കാനിക്കൽ, ഇലക്ട്രിക്കൽ , പ്രൊഡക്ഷൻ , സിവിൽ , പവർ എഞ്ചിനീയറിംങ് (Engineering) ഇതിൽ ഏതെങ്കിലും ഒരു വിഷയത്തിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ മുഴുവൻ സമയ ഡിപ്ലോമ എടുത്തിട്ടുണ്ടാകണം. അത് മാത്രമല്ല ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.


ALSO READ: UPSC IES ISS 2021 recruitment: രജിസ്‌ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27


എക്സിക്യൂട്ടീവ് (ഐടി ഡാറ്റാ സെന്റർ / ഡാറ്റ റിക്കവറി) : കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എഞ്ചിനീയറിംഗ് ബിരുദവും (Degree) 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.


ALSO READ: SSC CHSL Exam: പരീക്ഷ ഏപ്രിൽ 12 ന്; അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം; എങ്ങനെ, എവിടെ നിന്ന്?


സീനിയർ എക്സിക്യൂട്ടീവ് (സോളാർ) : സിവിൽ എഞ്ചിനീറിങ് 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദവും 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 


സ്പെഷ്യലിസ്റ്റ് (സോളാർ): ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും 18 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. എംടെക്കോ, എംബിഎയോ (MBA) ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക