കണ്ണൂർ: ഫാംഡി കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പേരിനൊപ്പം 'ഡോക്ടർ' ചേർക്കാമെന്ന നിര്‍ദേശത്തിനെതിരെ വിമര്‍ശനം ശക്തം.
ഫാർമസി കൗൺസിലാണ് പേരിന് മുന്‍പില്‍ 'Dr' എന്ന് ചേര്‍ക്കാനുള്ള അനുമതി ഫാര്‍മസിസ്റ്റുകള്‍ക്കും നല്‍കിയത്. ഇതിനെതിരെ അലോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.
മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരമുള്ള ഡോക്ടർമാർ മാത്രമേ പേരിനൊപ്പം ഡോക്ടർ എന്നുചേർക്കാൻ പാടുള്ളൂവെന്നാണ് ഐ.എം.എ.യുടെ നിലപാട്..
2018-ലാണ് ഫാർമസി രംഗത്തെ പുതിയതും ആറുവർഷം ദൈർഘ്യമുള്ളതുമായ ഫാംഡിയുടെ ആദ്യ ബാച്ച് പുറത്തിറങ്ങിയത്.
ഫാംഡി കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും 'ഡോക്ടര്‍' എന്ന് ചേര്‍ക്കാന്‍ അനുമതി നല്‍കണമെന്ന മെഡിക്കൽ കൗൺസിലിന്‍റെ ആവശ്യപ്രകാരം പല സര്‍വകലാശാലകളും അതിന് അനുമതി നല്‍കിയിരുന്നു.
ഇത് അവർ ചികിത്സാ രംഗത്തേക്കും വരാനുള്ള സാധ്യത ഉയര്‍ത്തുമെന്നും ഉത്തരേന്ത്യയിലും മറ്റും ക്ലിനിക്കുകൾ തുടങ്ങാനുള്ള ശ്രമ൦ ഫാംഡികാര്‍ ആരംഭിച്ചെന്നും ഐ.എം.എ. ആരോപിക്കുന്നു.