സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ആകെ 46 ഒഴിവുകളാണ് ഉള്ളത്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.  https://www.sail.co.in/ ഈ വെബ്സൈറ്റിൽ ലോഗിൻ ചെയ്തതിന് ശേഷം വേണം അപേക്ഷകൾ അയക്കാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

2021 ഏപ്രിൽ 1 മുതലാണ് അപേക്ഷ സ്വീകരിക്കാൻ ആരംഭിക്കുന്നത്. അപേക്ഷ അയ്യക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 30 ആണ്. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ശമ്പള (Salary) സ്കെയിൽ 20,600 രൂപ മുതൽ 46,500 രൂപ വരെയോ അല്ലെങ്കിൽ 24,900 രൂപ മുതൽ   50,500 രൂപവരെയും ആയിരിക്കും.


ALSO READ: Alert: Bank Holidays in April 2021: ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി


മെഡിക്കൽ (Medical) സ്പെഷ്യലിസ്റ് തസ്തികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 32,900 രൂപ മുതൽ 58,000 രൂപ വരെയാണ് ശമ്പള സ്കെയിൽ. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്കൾക്ക്  ഈ ബേസിക് പേ കൂടാതെ ഡിയർനെസ്സ് അലവൻസും ലഭിക്കും. ഇത് കൂടാതെ പിഎഫ്, ഗ്രാറ്റ്യറ്റി തുടങ്ങി നിരവധി അലവൻസുകളും ലഭിക്കും.


ALSO READ: PAN-Aadhaar Link: 2 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ Pan Card ഉപയോഗശൂന്യമാകും! ഒപ്പം കനത്ത പിഴയും


2021 ഏപ്രിൽ 30ന് മുമ്പ് 34 വയസ്സ് (Age) പൂർത്തിയാക്കിയിട്ടില്ലാത്തവർക്കാണ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. മെഡിക്കൽ സ്പെഷ്യലിസ്റ് തസ്തികളിലേക്ക് അപേക്ഷിക്കുന്നവർ 2021 ഏപ്രിൽ 30ന് മുമ്പ് 41 വയസ്സ് പൂർത്തിയാകാത്തവർ ആകണം. എസ്‌സി/ എസ്ടി വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർഥികൾക്ക് 5 വയസ്സ് വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും.


ALSO READ: PM Kisan Yojana: എട്ടാമത്തെ ഗഡുവായ 2000 രൂപ ഏപ്രിലിൽ ലഭിക്കും


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ അയക്കുന്നതിനുള്ള അപേക്ഷ ഫീസ് 500 രൂപയാണ്. ജാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ് (Madhya Pradesh)  എന്നിവിടങ്ങളിലെ മൈനുകളിലാണ് ഒഴിവുകൾ ഉള്ളത്.  അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്ന് എഴുത്ത് പരീക്ഷ, കമ്പ്യൂട്ടർ പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക