PM Kisan Yojana: എട്ടാമത്തെ ഗഡുവായ 2000 രൂപ ഏപ്രിലിൽ ലഭിക്കും

PM Kisan Samman Nidhi Yojana യുടെ ഏഴാമത്തെ ഗഡു 2020 ഡിസംബർ 25 ന് പുറത്തിറക്കിയിരുന്നു.  അതിൽ 9,000 കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി നിക്ഷേപിച്ചു. നിലവിൽ 11.66 കോടി കർഷകരാണ് ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്.  

Written by - Ajitha Kumari | Last Updated : Mar 28, 2021, 02:54 PM IST
  • എട്ടാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് 2021 ഏപ്രിൽ 1 മുതൽ വരാൻ തുടങ്ങും
  • ലിസ്റ്റിൽ പേര് പരിശോധിക്കാം
  • ഈ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ പ്രതിവർഷം മൂന്ന് തവണകളായി 6,000 രൂപ കർഷകർക്ക് നൽകുന്നു.
PM Kisan Yojana: എട്ടാമത്തെ ഗഡുവായ 2000 രൂപ ഏപ്രിലിൽ ലഭിക്കും

ന്യൂഡൽഹി: PM Kisan Samman Nidhi Yojana പ്രകാരം രജിസ്റ്റർ ചെയ്ത എട്ടാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് 2021 ഏപ്രിൽ 1 മുതൽ വരാൻ തുടങ്ങും.   ഇതിലൂടെ കർഷകർക്ക് അവരുടെ അക്കൗണ്ടിൽ 2000 രൂപ  ക്രെഡിറ്റ് ആകും.  

ഇനി നിങ്ങളും ഒരു കൃഷിക്കാരനാണെങ്കിൽ ഈ യോജനയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മാർച്ച് 31 ന് മുമ്പ് രജിസ്റ്റർ ചെയ്യുക. ഇനി നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേര് പട്ടികയിൽ ഉണ്ടോയെന്ന് പരിശോധിക്കുക.  

Also Read: PM Kisan Samman Nidhi 8th installment: ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കും?

നിങ്ങളുടെ പേര് PM Kisan പട്ടികയിൽ ഉണ്ടോ?

PM Kisan Samman Nidhi Yojana യുടെ ഏഴാമത്തെ ഗഡു 2020 ഡിസംബർ 25 ന് പുറത്തിറക്കി.  അതിൽ 9,000 കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി സർക്കാർ നിക്ഷേപിച്ചു. നിലവിൽ 11.66 കോടി കർഷകരാണ് ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ പ്രതിവർഷം മൂന്ന് തവണകളായി 6,000 രൂപ കർഷകർക്ക് നൽകുന്നു. ഇനി നിങ്ങൾക്ക് ലിസ്റ്റിൽ നിങ്ങളുടെ പേര് പരിശോധിക്കണമെങ്കിൽ ഇപ്രകാരം ചെയ്യുക.  

ലിസ്റ്റിൽ പേര് പരിശോധിക്കുന്നതിനുള്ള മാർഗമിതാണ് 

മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ https://pmkisan.gov.in/ website എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.

-വലതുവശത്ത് 'Farmers Corner' എന്ന ഓപ്ഷൻ കാണാം
-Farmers Corner ൽ  Beneficiary List ൽ ക്ലിക്കുചെയ്യുക. ഒരു പുതിയ പേജ് തുറക്കും
-ഈ പേജിൽനിന്നും ജില്ല, ഉപജില്ല, ബ്ലോക്ക്, ഗ്രാമം എന്നിവ തിരഞ്ഞെടുക്കുക. 
-എല്ലാ ഓപ്ഷനുകളും തിരഞ്ഞെടുത്ത ശേഷം 'Get Report' ൽ ക്ലിക്കുചെയ്യുക
-ഈ പട്ടികയിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് കാണാൻ സാധിക്കും
-നിങ്ങൾ കുറച്ച് ദിവസം മുമ്പേ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സ്റ്റാറ്റസും ഈ ലിങ്കിൽ കണ്ടെത്താം.

Also Read: PM Kisan Samman Nidhi: എട്ടാം ഗഡു ഹോളിക്ക് മുന്നേ ലഭിക്കുമോ? list പരിശോധിക്കു

ഈ കർഷകർക്ക് PM Kisan ന്റെ ആനുകൂല്യം ലഭിക്കുന്നു

പ്രധാനമന്ത്രി കിസാൻ സമ്മൻ നിധി യോജന പ്രയോജനപ്പെടുത്തുന്നതിന് കൃഷിക്കാരന്റെ പേരിൽ ഒരു കൃഷിസ്ഥലമോ കാർഷിക ഭൂമിയോ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും, ഇത്തരം കർഷകരെപ്പോലും ഈ പദ്ധതിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്ഈ.  എന്നാൽ ഇവരെയൊക്കെ ഐ[ഇപ്പോൾ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണ്. ഇതുവരെ സംയുക്ത കുടുംബത്തിലെ കർഷകർക്കും ഈ പദ്ധതിയുടെ ആനുകൂല്യം നൽകിയിരുന്നുവെങ്കിലും ഇപ്പോൾ അത്തരം കർഷകർക്ക് പ്രയോജനം നൽകുന്നതിനായി വ്യവസ്ഥകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഇപ്പോൾ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് സംയുക്ത കുടുംബത്തിലെ കർഷകർ അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ വിശദാംശങ്ങൾ നൽകണം. ഒരു സംയുക്ത കുടുംബാംഗം തന്റെ ഫാമിലി ഫാമിൽ ജോലി ചെയ്യുകയാണെങ്കിൽ അയാളുടെ പേരിൽ ഭൂമി ഉണ്ടെങ്കിൽ മാത്രമേ  ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു.  അതായത് സംയുക്ത കുടുംബങ്ങളിലെ കർഷകർ ഈ പദ്ധതി ലഭ്യമാക്കുന്നതിന് അവരുടെ സ്വന്തം വിഹിതം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യണം.

Also Read: PM Kisan: അടുത്ത ഗഡു മാർച്ചിൽ കിട്ടും! 2 മിനിട്ടിനുള്ളിൽ അറിയാം നിങ്ങളുടെ പേര് പട്ടികയിലുണ്ടോയെന്ന്

ഈ കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല

ഏതെങ്കിലും ഭരണഘടനാ തസ്തികയിൽ നിയമിക്കുന്ന കർഷകർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ല. ഇതിനുപുറമെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കൗൺസിലർമാർ, എം‌എൽ‌എമാർ, നിലവിലെ അല്ലെങ്കിൽ മുൻ എം‌പിമാർ എന്നിവരായ കർഷകർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ല. സംസ്ഥാനത്തെ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും വകുപ്പിലെ ഏതെങ്കിലും സംസ്ഥാന തസ്തികയിൽ ജോലിയുള്ള കർഷകനും ഈ ആനുകൂല്യം ലഭിക്കില്ല.  അതുപോലെ പെൻഷൻ ആയ ജോലിക്കാരായ കർഷകർക്കും ഈ ആനുകൂല്യം ലഭ്യമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News