Joshimath Crisis: ഉത്തരാഖണ്ഡ് ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴ്ന്നതിനെത്തുടര്‍ന്ന്  ദുരിതത്തിലായ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 1.5 ലക്ഷം രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണിടിച്ചിലിനെ തുടർന്ന് വസ്തുവകകൾക്കുണ്ടായ നാശനഷ്ടങ്ങൾ കേന്ദ്രസംഘം വിലയിരുത്തുമെന്നും ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ പ്രാദേശിക ഭരണകൂടവുമായി ഏകോപിപ്പിച്ച് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുമെന്നും ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന പറഞ്ഞു.


Also Read:  Joshimath Shocking Update: ജോഷിമഠ് സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഓരോ വര്‍ഷവും ഈ പ്രദേശം 2.5 ഇഞ്ച് താഴുന്നു...!


ജോഷിമഠിൽ 723 കെട്ടിടങ്ങളിൽ വിള്ളലുണ്ടായതായും 131 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. സുരക്ഷിതമല്ലെന്ന് അടയാളപ്പെടുത്തിയ രണ്ട് ഹോട്ടൽ കെട്ടിടങ്ങൾ ഒഴികെ മറ്റൊരു കെട്ടിടവും പൊളിക്കുന്നില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആർ മീനാക്ഷി സുന്ദരം പറഞ്ഞു. അധികൃതര്‍ പ്രാദേശിക ജനപ്രതിനിധികളുമായി ബന്ധപ്പെടുകയും വീടുകളിലും കെട്ടിടങ്ങളിലും പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടാൽ അത് ഉടന്‍ തന്നെ ശ്രദ്ധയിൽപ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷിതമല്ല എന്ന് കണ്ടെത്തിയ വീടുകളും സ്ഥാപനങ്ങളും ഉടന്‍തന്നെ ഒഴിയണമെന്ന് ജില്ലാ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 


Also Read:  Joshimath Update: ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ 5 ജില്ലകള്‍ അപകടത്തില്‍, കാത്തിരിയ്ക്കുന്നത് വന്‍ ദുരന്തം 


അതേസമയം, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC) പ്രൊജെക്റ്റ് സംസ്ഥാനത്ത് നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോഷിമഠിൽ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.  ഈ പദ്ധതി മൂലമാണ് തങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടത് എന്നാണ് ജനങ്ങള്‍ പറയുന്നത്.  


ഹോട്ടൽ മലരി ഇൻ, ഹോട്ടൽ മൗണ്ട് വ്യൂ എന്നിവയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. എന്നാല്‍, ഹോട്ടല്‍ ഉടമയുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെത്തുടർന്ന് പൊളിക്കുന്ന നടപടികൾ നിർത്തിവച്ചു. ബദരിനാഥ് ധാം പുനർവികസന മാസ്റ്റർ പ്ലാൻ പ്രകാരം ലിസ്റ്റുചെയ്തിരിക്കുന്ന നിരക്ക് പ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. 
 
അതേസമയം, പുണ്യസ്ഥലമായ ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ ജോഷിമഠ് സംബന്ധിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് നടത്തിയ പഠനം പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.  പഠന റിപ്പോര്‍ട്ട് അനുസരിച്ച്  ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണവും അതിന്‍റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും പ്രതിവർഷം 2.5 ഇഞ്ച് അല്ലെങ്കില്‍ 6.5 സെ.മീ. താഴുകയാണ്‌.  ഡെറാഡൂൺ ആസ്ഥാനമായുള്ള ഈ ഇൻസ്റ്റിറ്റ്യൂട്ട് രണ്ട് വർഷക്കാലം പഠനം നടത്തുകയും പ്രദേശത്തെ ഗവേഷണത്തിനായി ഉപഗ്രഹ ഡാറ്റ ഉപയോഗിക്കുകയും ചെയ്തിരുന്നു. ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 


അതേസമയം, ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ 5 ജില്ലകളാണ് നിലവില്‍ അപകടത്തില്‍ എന്നാണ് റിപ്പോര്‍ട്ട്. അതായത്, പൗരി, ബാഗേശ്വർ, ഉത്തർകാശി, തെഹ്‌രി ഗർവാൾ, രുദ്രപ്രയാഗ് എന്നിവയാണ് നിലവില്‍ ഭീഷണി നേരിടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.