ഏപ്രിൽ 23 വരെ കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമെന്ന പോലെ ചീഫ് ജസ്റ്റിസ് (Cji) എസ്.എ ബോബ്ഡെ പുതിയ ചീഫ് ജസ്റ്റിസിൻറെ പേര് നിർദ്ദേശിക്കുന്നത്. വിധി ന്യായങ്ങളിലും വിവാദങ്ങളിലും വരെ ഉയർന്നു കേട്ടിരുന്ന ജസ്റ്റിസ് എൻ.വി രമണയുടെ  പേരും അദ്ദേഹത്തിൻറെ ബഞ്ചിലെ വിധികളും എല്ലായ്പോഴും മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വിധിന്യായങ്ങളിൽ ഉൾപ്പെടുത്തുന്ന ചില മനോഹരമായ ഉദ്ധരണികൾ  പോലും മാധ്യമങ്ങൾ കൊണ്ടാടിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചാൾസ് ഡിക്കൻസിൻറെ നോവലിനെ  ഉദ്ധരിച്ച് കാശ്മീരിലെ (Kashmir) ഇൻറർനെറ്റ് നിരോധനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വിധി ന്യായമാണ്  സമീപകാലത്തായി അദ്ദേഹത്തിന് ഏറെ ശ്രദ്ധ ലഭിച്ച വിധികളിൽ ഒന്ന്.2022 ഒാഗസ്റ്റ് 26  വരെ സർവ്വീസ് ബാക്കി നിൽക്കുമ്പോഴാണ് എൻ.വി രമണ ഇന്ത്യയുടെ പരോമന്നത നീതി പീഠത്തിൻറെ കസേരയിലേക്ക് ഇരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.


ALSO READ: Breaking : NV Ramana അടത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റസ് ? NV Ramana യെ നിർദേശിച്ച് CJI SA Bobde


ആന്ധ്രാപ്രദേശ് കൃഷ്ണാ ജില്ലയിലെ പൊന്നവാരം ഗ്രാമത്തിലെ കാർഷിക കുടുംബത്തിലാണ് ജസ്റ്റിസ് നൂത്തലപതി വെങ്കട രമണ എന്ന എൻ.വി രമണ (Nv Ramana) ജനിച്ചത്. സ്വയ പ്രയ്തനം കൊണ്ടാണ് അദ്ദേഹം പഠിച്ചതും വളർന്നതും. 1983-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അദ്ദേഹം വക്കീലായി എൻറോൾ ചെയ്തു. 2000ത്തോടെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി  നിയമനം. 2013-ൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും, 2014 ഒാടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായും അദ്ദേഹത്തിന് നിയമനങ്ങൾ ഒാരോന്നും ലഭിച്ചു കൊണ്ടിരുന്നു.


ALSO READ: Justice NV Ramana യ്‌ക്കെതിരെയുള്ള ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ പരാതി Supreme Court തള്ളി


അതിനിടയിലാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ രണക്കും ബന്ധുക്കൾക്കും എതിരെ അമരാവതിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി ചീഫ് ജസ്റ്റിസ് ഒാഫ് ഇന്ത്യക്ക്  പരാതി നൽകുന്നത്. രമണയും ബന്ധുക്കളും ചേർന്ന് അനധികൃതമായി നടത്തിയ ഭൂമി ഇടപാടാണ് ഇതെന്നാണ് ജഗ് മോഹൻ റെഡ്ഡിയുടെ ആരോപണം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.